ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി തടിയൻപാട് ഗ്രാമോത്സവം സംഘടിപ്പിച്ചു

കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യസേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന തടിയൻപാട് ഗ്രാമോത്സവത്തിന് തുടക്കമായി. പ്രവർത്തന ഗ്രാമത്തിലെ എല്ലാവരെയും ഗ്രാമതലത്തിൽ കൂട്ടിച്ചേർത്ത് അവരുടെ കലാപരമായ കഴിവുകളെ തട്ടിയുണർത്തുന്നതോടൊപ്പം വിവിധ വിഷയങ്ങളിൽ അവർക്കു വേണ്ട അറിവ് നൽകുകയുമാണ് പദ്ധതി കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. തടിയൻപാട് മരിയ സദൻ അനിമേഷൻ സെന്ററിൽ സംഘടിപ്പിച്ച ഗ്രാമോത്സവത്തിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിയിൽ നിർവ്വഹിച്ചു.

ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി പ്രസിഡന്റ്‌ ഫാ. മൈക്കിൾ വെട്ടിക്കാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ കോട്ടയം കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടർ ഡോ. ഫാ. ബിനു കുന്നത്ത് മുഖ്യപ്രഭാഷണം നടത്തി. ഗ്രീൻവാലി ഡെവലപ്പ്മെന്റ്  സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത്, പടമുഖം സേക്രട്ട് ഹാർട്ട് ഫൊറോനാ പള്ളി വികാരി ഫാ. ഷാജി പൂത്തറയിൽ, കാരിത്താസ് ഹോസ്പിറ്റൽ ജോയിന്റ് ഡയറക്ടർ, ഫാ. ജോയ്സ് നന്ദികുന്നേൽ, ജി ഡി എസ് പ്രോഗ്രാം ഓഫീസർ സിറിയക് ജോസഫ്, പ്രോഗ്രാം കോ – ഓർഡിനേറ്റർ സിസ്റ്റർ ജിജി വെളിഞ്ചായിൽ, മോളിക്കുട്ടി ജോണി എന്നിവർ പ്രസംഗിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.