ഗ്രാമതല ആരോഗ്യപരിപാലന പ്രവർത്തനങ്ങളുമായി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി

കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യസേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി അതിരൂപതയുടെ സമർപ്പിത സമൂഹമായ കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് പ്രവർത്തനഗ്രാമങ്ങളിലെ സ്വാശ്രയസംഘാംഗങ്ങളുടെ ആരോഗ്യപരിപാലന പ്രവർത്തനങ്ങൾക്ക് തുടക്കമായി. മാസം തോറും എല്ലാ ഗ്രൂപ്പംഗങ്ങളുടെയും രക്തസമ്മർദ്ദം, പ്രമേഹം എന്നിവ പരിശോധിച്ച് ആരോഗ്യം നിലനിർത്തുന്നത്തിനാവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു.

ഇടുക്കി ജില്ലയിലെ 14 പഞ്ചായത്തുകളിലായി 2500 -ലധികം കുടുംബങ്ങൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത് അറിയിച്ചു. ആരോഗ്യപ്രവർത്തനങ്ങൾക്ക് സിസ്റ്റർ ജിജി, സിസ്റ്റർ മനീഷ മാത്യു എന്നിവർ നേതൃത്വം നൽകിവരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.