തനിമയിൽ ഒരുമയിൽ സ്വാശ്രയ വിപണനകേന്ദ്രവുമായി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി

കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യസേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഗ്രാമങ്ങൾ തോറും സ്വാശ്രയ വിപണനകേന്ദ്രങ്ങൾ ആരംഭിക്കുന്നു. സ്വാശ്രയസംഘങ്ങളിലൂടെ സംഘാംഗങ്ങൾ നിർമ്മിക്കുന്ന നിത്യോപയോഗ വസ്ത്രങ്ങൾ, അനുദിന ജീവിതത്തിനാവശ്യമായ സാധനങ്ങൾ എന്നിവ വിറ്റഴിക്കുക എന്നതാണ് വിപണനകേന്ദ്രങ്ങൾ കൊണ്ട് ലക്ഷ്യമിടുന്നത്. പദ്ധതിയിലൂടെ വിധവകളും കുടുംബഭാരം പേറുന്നവരുമായ ധാരാളം വനിതകൾക്ക് സ്വയംതൊഴിൽ ചെയ്യുന്നതിനുള്ള അവസരം ലഭിക്കുന്നു എന്നതും എടുത്തുപറയേണ്ട പ്രത്യേകതയാണ്.

പദ്ധതിയുടെ ഉദ്ഘാടനം തടിൻപാട് മരിയ സദൻ അനിമേഷൻ സെന്ററിൽ കോട്ടയം അതിരൂപതയിലെ സമർപ്പിത സമൂഹമായ കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ട്രസ് ജനറൽ സിസ്റ്റർ ലിസി ജോൺ മുടക്കോടിൽ നിർവഹിച്ചു. ചടങ്ങിൽ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത് അദ്ധ്യക്ഷത വഹിച്ചു.

യോഗത്തിൽ ജിഡിഎസ് പബ്ലിക് റിലേഷൻ ഓഫീസർ ജിജി വെളിഞ്ചായിൽ, പ്രോഗ്രാം ഓഫീസർ സിറിയക് ജോസഫ്, സിസ്റ്റർ ടീന, തോമസ് പുളിയൻതൊട്ടിയിൽ സിസ്റ്റർ നിഷ മരിയ ജോസ്, സിസ്റ്റർ മനീഷ മാത്യു മാർക്കറ്റിംഗ് മാനേജർ ജസ്റ്റിൻ നന്ദികുന്നേൽ, അനിമേറ്റർ സിനി സജി എന്നിവർ പങ്കെടുത്തു.

ജിഡിഎസ് പ്രവർത്തനഗ്രാമങ്ങളിലെല്ലാം വിപണനകേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് ജിഡിഎസ് സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപുറത്ത് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.