കോവിഡ് അതിജീവനം: ചെറുകിട സംരംഭങ്ങളുമായി ഗ്രീൻവാലി ഡെവലപ്പ്പമെന്റ് സൊസൈറ്റി

സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കോവിഡ് ബാധിതരെ സഹായിക്കുന്നതിനായി ചെറുകിട വരുമാന സംരംഭങ്ങളുമായി കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യസേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്പമെന്റ് സൊസൈറ്റി.

വരുമാനദായക പദ്ധതിയിലൂടെ മാത്രമേ കോവിഡ് അതിജീവനം സാദ്ധ്യമാകൂ എന്ന ലക്ഷ്യത്തോടെ ചക്കുപള്ളം പഞ്ചായത്തിൽ  സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് വീട്ടിൽ ഇരുന്നുകൊണ്ട് വരുമാനം കണ്ടെത്തുന്നതിന് സഹായകമായ ചെറുസംരഭങ്ങളാണ് ജി ഡി എസിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്നത്.

പദ്ധതികളുടെ ഭാഗമായി നടപ്പിലാക്കുന്ന തയ്യൽ യൂണിറ്റുകളുടെ ഉദ്‌ഘാടനം ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് നിർവഹിച്ചു. ചടങ്ങിൽ ചക്കുപള്ളം ജി ഡി എസ് ഗ്രാമവികസന സമിതി പ്രസിഡന്റ് ഫാ. മാത്യു ഐക്കര അനിമേറ്റർ എൽസമ്മ തോമസ്, ലിസി ജോസ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.