കോവിഡ് രണ്ടാം തരംഗം: സാന്ത്വനപരിചരണവുമായി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി

കോട്ടയം അതിരൂപതയുടെ ഇടുക്കിയിലെ സാമൂഹ്യസേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കോവിഡ് ടാസ്ക് ഫോഴ്‌സിന്റെ സഹകരണത്തോടെ ഇടുക്കി ജില്ലയിലെ കിടപ്പുരോഗികളായി ദുരിതമനുഭവിക്കുന്നവരുടെ ഭവനങ്ങളിലെത്തി സാന്ത്വനപരിചരണം ഒരുക്കുന്ന പദ്ധതിക്ക്‌ തുടക്കമായി.

കിടപ്പുരോഗികളെ വീടുകളിലെത്തി അവർക്ക് ആവശ്യം വേണ്ട ശുശ്രുഷകൾ നൽകുന്നതാണ് ഈ പദ്ധതി. കോട്ടയം അതിരൂപതയിലെ സമർപ്പിതസമൂഹമായ കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത് നിർവ്വഹിച്ചു. കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടിലെ സിസ്റ്റർമാരായ സിസ്റ്റർ ജിജി, സിസ്റ്റർ മോളി എന്നിവരാണ് ഇതിന് നേതൃത്വം നൽകിവരുന്നത്.

ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത്, സെക്രട്ടറി GDS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.