ജൂബിലി ഭവനപദ്ധതിയുമായി ഗ്രീൻവാലി ഡെവലപ്മെൻറ് സൊസൈറ്റി

കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യസേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയും ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയും സംയുകതമായി നടപ്പിലാക്കുന്ന ജൂബിലി ഭവനപദ്ധതിയുടെ ഭാഗമായി നിർമ്മിച്ചു നൽകുന്ന ഭവനത്തിന്റെ താക്കോൽദാന കർമ്മം തടിയമ്പാട് മരിയസദൻ അനിമേഷൻ സെന്ററിൽ വച്ച് കോട്ടയം അതിരൂപത സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം നിർവ്വഹിച്ചു.

ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോനാ പള്ളിയുടെ ജൂബിലിയോട് അനുബന്ധിച്ചു നടപ്പിലാക്കുന്ന ഭവനരഹിതർക്ക് ഒരു ഭവനം പദ്ധതിയുടെ ഭാഗമായാണ് 50 വീടുകൾ നിർമ്മിച്ചു നൽകിയത്. ഹൂസ്റ്റൺ ഇടവകക്കാരായ ഫ്രാൻസിസ്  ഇല്ലിക്കാട്ടിലിന്റെ സ്മരണാർത്ഥം ഇല്ലിക്കാട്ടിൽ കുടുംബമാണ് ഭവനനിർമ്മാണത്തിനായുള്ള തുക സംഭാവനയായി നൽകിയത്.

ചടങ്ങിൽ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത് പി.ആർ.ഒ, സിസ്റ്റർ ജിജി വെളിഞ്ചായിൽ, മാർക്കറ്റിംഗ് മാനേജർ ജസ്റ്റിൻ നന്ദികുന്നേൽ, സുനിൽ ചുമ്മാർ വെട്ടിക്കൽ, സൈജു മാത്യു പുത്തൻപുരയിൽ സുമിത് മേപ്ലാത്, ടോമി വെട്ടിക്കൽ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.