ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങളുമായി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി

കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യസേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നു. ഇടുക്കി ജില്ലയിലൊട്ടാകെ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി എനർജി മാനേജ്മെന്റ് സെന്റർ കേരളയുമായി സഹകരിച്ച് ഉടുമ്പഞ്ചോല, ദേവികുളം താലൂക്കുകളിൽ ഊർജ്ജ സംരക്ഷണ സെമിനാറും റാലിയും സംഘടിപ്പിച്ചു. ബോധവത്കരണ സെമിനാറുകൾ, സോളാർ റാന്തൽ വിളക്കുകൾ, എൽ ഈ ഡി ബൾബുകൾ എന്നിവയുടെ വിതരണം, ബയോ ഗ്യാസ് പ്ലാന്റ്റുകളുടെ നിർമ്മാണം എന്നീ പരിപാടികൾ നടപ്പിലാക്കുന്നു.

പദ്ധതിയുടെ ഉദ്ഘാടനം മായൽത്തമാത പാരിഷ് ഹാളിൽ വച്ച് ഗ്രാമവികസന സമിതി പ്രസിഡന്റ്‌ ഫാ. സിറിയക് ഓട്ടപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ ബൈസൺവാലി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ബൈജു കൃഷ്ണൻകുട്ടി നിർവ്വഹിച്ചു.

ചടങ്ങിൽ ബൈസൺവാലി ഗ്രാമപഞ്ചായത്ത് മെമ്പർ രതീഷ് മുത്തയ്യ, മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ മഞ്ജു ജിൻസ്, ഈ എം സി പ്രതിനിധി സുബിൻ ജോസഫ്, ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി പ്രോഗ്രാം ഓഫീസർ സിറിയക് ജോസഫ്, മാർക്കറ്റിംഗ് മാനേജർ ജസ്റ്റിൻ നന്ദികുന്നേൽ, അനിമെറ്റർ ജിൻസി ബേബി, ജോസ് കുടുംബക്കുഴി,ഏലിയാമ്മ വടകര എന്നിവർ പ്രസംഗിച്ചു.

വരും ദിനങ്ങളിൽ ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ കൂടുതൽ ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് ജി ഡി എസ് സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.