കോവിഡ് അതിജീവന പ്രവർത്തനങ്ങളുമായി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി

കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യസേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കോവിഡ് അതിജീവന പദ്ധതികൾ മൂന്നാം ഘട്ടത്തിന് തുടക്കമായി.

കോവിഡ് ബാധിതരായി സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കുന്നതിനാണ് ഈ പദ്ധതികൾ കൊണ്ട് ലക്ഷ്യമിടുന്നത്. വിവിധ വരുമാനദായക പദ്ധതികൾ, കൃഷി പ്രോത്സാഹനം, ഉപവരുമാന പദ്ധതികൾ, ചികിത്സാസഹായം എന്നിവയാണ് ഈ പദ്ധതിയിലൂടെ നടപ്പിലാക്കുക.

പദ്ധതിയുടെ ഉദ്ഘാടനം കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് നിർവഹിച്ചു. ചടങ്ങിൽ ഫാ. ജോബി പൂച്ചുകണ്ടത്തിൽ, ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത്, ഫാ. ഡോമിനിക് മഠത്തികളത്തിൽ, ഫാ. റെജി മുട്ടത്ത്, ഫാ. ഷെൽട്ടൻ അപ്പൊഴിപ്പറമ്പിൽ, ഫാ. മിഥുൻ വലിയപുളിഞ്ചാക്കിൽ, ഫാ സിറിയക് ഓട്ടപ്പള്ളി, ഫാ. ജിനു ആവണിക്കുന്നേൽ, ജിഡിഎസ് കോ – ഓർഡിനേറ്റർ ബേബി കൊല്ലപ്പള്ളി, അനിമേറ്റർ ജിബി ബേബി എന്നിവർ പങ്കെടുത്തു. പദ്ധതിയുടെ ഭാഗമായി 200 -ലധികം കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുമെന്ന് ജിഡിഎസ് സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.