ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സഹായമായി ഗ്രീന്‍വാലി ഡെവലപ്പ്മെന്‍റ് സൊസൈറ്റി

കോട്ടയം അതിരൂപതയിലെ ഇടുക്കി ജില്ലയിലെ സാമൂഹ്യസേവന വിഭാഗമായ ഗ്രീന്‍വാലി ഡെവലപ്പ്മെന്‍റ് സൊസൈറ്റി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സഹായമായി മാറന്നു.

സൊസൈറ്റിയുടെ നേതൃത്വത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുതകുന്ന ആരോഗ്യസംരക്ഷണ കവചങ്ങള്‍ അടങ്ങിയ മെഡിക്കല്‍ കിറ്റ് ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍ പ്രിയക്ക് ഗ്രീന്‍വാലി ഡെവലപ്പ്മെന്‍റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത് കൈമാറി. ചടങ്ങില്‍ കോവിഡ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ. സിബി ജോര്‍ജ്, അനിമേറ്റര്‍ സിനി സജി, പ്രോഗാം ഒഫീസര്‍ സിറിയക് ജോസഫ് എന്നിവര്‍ സന്നിഹിതരായിരുന്നു.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്കും ഗ്രാമതല ആരോഗ്യപ്രവര്‍ത്തകര്‍ക്കും മെഡിക്കല്‍ കിറ്റുകള്‍ നല്‍കുന്നതാണെന്ന് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.