ആരോഗ്യകേന്ദ്രങ്ങളിൽ മെഡിക്കൽ കിറ്റുകൾ ലഭ്യമാക്കി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി

കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യസേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി വാഴത്തോപ്പ്, മരിയാപുരം പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനുതകുന്ന മെഡിക്കൽ കിറ്റുകൾ ലഭ്യമാക്കി.

കോവിഡ് മഹാമാരിക്കെതിരെ ഉപയോഗയോഗ്യമായ എൻ 95 മാസ്ക്, സർജിക്കൽ മാസ്ക്, സാനിറ്റൈസർ, ഫേസ് ഷീൽഡ്, പി പി ഇ കിറ്റ്, എന്നിവ അടങ്ങിയ കിറ്റുകളാണ് ജി ഡി എസ് സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത് ആരോഗ്യകേന്ദ്രങ്ങളിൽ എത്തിച്ചുനൽകിയത്. വിവിധ ഗ്രാമങ്ങളിലെ പൊതുസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ഇത്തരം കിറ്റുകൾ ലഭ്യമാക്കിയതായി ജി ഡി എസ് സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.