സൗരോർജ്ജ റാന്തൽ വിളക്കുകൾ ലഭ്യമാക്കി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി

ദൈനംദിനമുണ്ടാകുന്ന വൈദ്യുതി പ്രതിസന്ധിക്ക് ഒരു പരിഹാരമാകുന്നതിനായി കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യസേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി പ്രവർത്തനഗ്രാമങ്ങളിൽ സൗരോർജ്ജ റാന്തൽ വിളക്കുകൾ വിതരണം ചെയ്തു.

വിതരണ പരിപാടിയുടെ ഉദ്ഘാടനം ഇടുക്കി ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ആലീസ് വക്കച്ചൻ നിർവഹിച്ചു. ചടങ്ങിൽ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത്, ഫാ. വിൽ‌സൺ കുരുട്ടുപറമ്പിൽ, സിസ്റ്റർ ജിജി വെളിഞ്ചായിൽ, അജി അഗസ്റ്റിൻ, അനിമേറ്റർ സിനി സജി എന്നിവർ പങ്കെടുത്തു.

മൊബൈൽ റീചാർജ് ചെയ്യാവുന്ന മാതൃകയിലുള്ളതും സാധാരണ സി എഫ് എൽ മാതൃകയിലുള്ളതുമായ റാന്തൽ വിളക്കുകളാണ് സബ്‌സിഡി നിരക്കിൽ വിതരണം ചെയ്തത്. ഇടുക്കി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി 100 -ലധികം കുടുംബങ്ങൾക്ക് പ്രയോജനം ലഭിച്ചതായി ജിഡിഎസ് സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.