ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി – സാന്ത്വന പരിചരണം കഞ്ഞിക്കുഴി പഞ്ചായത്തിലും

കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യസേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിൽ സാന്ത്വന പരിചരണത്തിന് തുടക്കമായി.

ജി. ഡി എസ് പ്രവർത്തനഗ്രാമങ്ങളിൽ കിടപ്പുരോഗികൾക്ക് നൽകുന്ന ശുശ്രുഷയുടെ ഭാഗമായിട്ടാണ് വിവിധ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് സാന്ത്വനപ്രവർത്തനങ്ങൾ നൽകിവരുന്നത്. കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടിലെ ആരോഗ്യപ്രവർത്തകരായ സിസ്റ്റർ ജിജി, സിസ്റ്റർ മോളി എന്നിവരുടെ മേൽനോട്ടത്തിൽ പ്രേമേഹ രോഗനിര്‍ണ്ണയം, രക്തസമർദ്ദ നിര്‍ണ്ണയം, കിടപ്പുരോഗികൾക്കുള്ള സാന്ത്വനപരിചരണം എന്നിവയാണ് ഈ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നതെഎന്ന് ജി ഡി സെക്രട്ടറി ഫാ ജോബിൻ പ്ലാച്ചേരിപുറത്ത് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.