ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ്‌ സൊസൈറ്റി കോവിഡ്‌ ടാസ്‌ക്‌ ഫോഴ്‌സ്‌ ട്രെയിനിംഗ്‌ സംഘടിപ്പിച്ചു

കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യസേവന വിഭാഗമായ ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ്‌ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കോവിഡ്‌ രണ്ടാം തരംഗത്തെ അതിജീവിക്കുന്നതിനായി തയ്യാറാക്കിയ കര്‍മ്മരേഖയുടെ അടിസ്ഥാനത്തില്‍ രൂപം നല്‍കിയ ടാസ്‌ക്‌ ഫോഴ്‌സിലെ സന്നദ്ധപ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം ഓണ്‍ലൈനായി സംഘടിപ്പിച്ചു. കോട്ടയം അതിരൂപതാ വികാരി ജനറാളും ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ്‌ സൊസൈറ്റി പ്രസിഡന്റുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌ പരിശീലനം ഉദ്‌ഘാടനം ചെയ്‌തു.

കോട്ടയം അതിരൂപത ടാസ്‌ക്‌ ഫോഴ്‌സിനു നേത്യത്വം നല്‍കുന്ന കെ.സി.വൈ.എല്‍ ചാപ്ലെയിന്‍ ഫാ. ചാക്കോ വണ്ടന്‍കുഴിയില്‍, പ്രസിഡന്റ്‌ ലിബിന്‍ പാറയില്‍ എന്നിവര്‍ പരിശീലനത്തിനു നേതൃത്വം നല്‍കി. ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ്‌ സൊസൈറ്റി വൈസ്‌ പ്രസിഡന്റ്‌ ഫാ. ജോബി പൂച്ചുകണ്ടത്തിൽ
സെക്രട്ടറി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത്‌ എന്നിവര്‍ പരിശീലനത്തിന്റെ കോര്‍ഡിനേഷന്‍ നിര്‍വ്വഹിച്ചു.

ജി.ഡി.എസ്‌ ഗ്രാമവികസന സമിതി പ്രസിഡന്റുമാര്‍, സന്യാസ സമര്‍പ്പിത സമൂഹങ്ങളിലെ പ്രതിനിധികള്‍, കെ.സി.സി പ്രതിനിധികള്‍, കെ സി ഡബ്ലിയു എ, കെ.സി.വൈ.എല്‍ പ്രതിനിധികള്‍ തുടങ്ങി 45 പേര്‍ പരിശീലനത്തില്‍ പങ്കെടുത്തു. ഗ്രാമതലത്തില്‍ പ്രവര്‍ത്തനസജ്ജരാകുന്ന ടാസ്‌ക്‌ ഫോഴ്‌സ്‌ അംഗങ്ങള്‍ക്ക്‌ ആവശ്യമായ പി.പി.ഇ. കിറ്റ്‌ ഉള്‍പ്പടെയുളള ക്രമീകരണങ്ങള്‍ ഒരുക്കുമെന്ന്‌ ജി.ഡി.എസ്‌ സെക്രട്ടറി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത്‌ അറിയിച്ചു.

ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.