ജലദിനത്തിൽ ജനങ്ങളോടൊപ്പം ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി

കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യസേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെയും കോട്ടയം ബിസിഎം കോളേജിന്റെയും നേതൃത്വത്തിൽ ജലദിനാചരണം സംഘടിപ്പിച്ചു. മരിയാപുരം പഞ്ചായത്തിലെ രണ്ടു കുടിവെള്ള സ്രോതസുകളായ കുളങ്ങൾ വൃത്തിയാക്കിക്കൊണ്ടാണ് ജലദിനാചരണം നടത്തിയത്. അതോടൊപ്പം ശാസ്ത്രീയ ജലസംരക്ഷണ മാർഗ്ഗങ്ങളെ സംബന്ധിച്ച് അവബോധ സെമിനാറും സംഘടിപ്പിച്ചു.

പരിപാടികൾക്ക്  ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത്, പ്രോഗ്രാം ഓഫീസർ സിറിയക് ജോസഫ്, കോ-ഓർഡിനേറ്റർ ജിജി വെളിഞ്ചായിൽ, പ്രൊജക്റ്റ്‌ കോ-ഓർഡിനേറ്റർ ശ്രീലക്ഷ്മി രാജു, ബിസിഎം കോളേജ് സാമൂഹ്യസേവന വിഭാഗം അധ്യാപകരായ സി. ഷീന, നന്ദകിഷോർ എന്നിവർ നേതൃത്വം നൽകി.

ജിഡിഎസ് പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ ശ്രീലക്ഷ്മി രാജു ജലസംരക്ഷണ പ്രതിജ്ഞക്ക് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.