ചെറുകിട വരുമാന വർദ്ധന പദ്ധതികൾക്ക് തുടക്കം കുറിച്ചുകൊണ്ട് ജിഡിഎസ്

കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യസേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വരുമാന വർദ്ധന പദ്ധതികൾക്ക് തുടക്കം കുറിക്കുന്നു. പ്രകൃതിയിൽ നിന്നും ലഭിക്കുന്ന വിഭവങ്ങൾക്ക് കൂടുതൽ വരുമാനം ലഭ്യമാകത്തക്കവിധം മൂല്യവർദ്ധിത പ്രവർത്തനങ്ങൾ നടപ്പിലാക്കി വിപണിയിൽ എത്തിക്കുന്ന പദ്ധതിയാണിത്. വീടുകളിൽ നിർമ്മിക്കുന്ന ഉത്പന്നങ്ങൾ സമാഹരിച്ച് ഒരു പൊതുവിപണിയിൽ എത്തിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

പരിശീലനം ലഭിച്ച സ്വാശ്രയസംഘാംഗങ്ങളുടെ ഉത്തരവാദിത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കാരുണ്യ ട്രസ്റ്റ്‌ ചെയർമാൻ ഫാ. വിൻസൺ കുരുട്ടുപറമ്പിൽ നിർവ്വഹിച്ചു. ഫാ പോളി ആന്റണി പുതുശ്ശേരി, ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത്, പി.ആർ.ഓ. സിസ്റ്റർ ജിജി വെളിഞ്ചായിൽ, പ്രോഗ്രാം ഓഫിസർ സിറിയക് ജോസഫ് കോ ഓർഡിനേറ്റർ ബേബി കൊല്ലപ്പള്ളി എന്നിവർ പങ്കെടുത്തു

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.