ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി ഭക്ഷ്യകിറ്റ് വിതരണം നടത്തി

കോട്ടയം അതിരൂപതയുടെ ഇടുക്കിയിലെ സാമൂഹ്യസേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യകിറ്റ് വിതരണം നടത്തി. ഇടുക്കി ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ കോവിഡ് രണ്ടാം തരംഗത്തിൽ പോസിറ്റീവ് ആയവർക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും ലോക്ക് ഡൗണിൽപെട്ട് ഭക്ഷ്യവസ്തുക്കൾ ശേഖരിക്കാനാകാത്തവർക്കും വേണ്ടിയാണ് ഭക്ഷ്യകിറ്റുകൾ വിതരണം നടത്തിയത്.

വാഴത്തോപ്പ് പഞ്ചായത്തിലെ കിറ്റ് വിതരണം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോർജ് പോൾ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത്, ഇടുക്കി കോവിഡ് കോൺട്രോൾ മെഡിക്കൽ ഓഫീസർ ഡോ. സിബി ജോർജ്, മെമ്പർമാരായ സാബു, ഏലീയാമ്മ, സെലിൻ തോമസ്, ടിന്റു സുഭാഷ്, സിജി എന്നിവർ പങ്കെടുത്തു.

അരി, പഞ്ചസാര, എണ്ണ, ഉപ്പ്, മല്ലിപ്പൊടി, മുളക്പൊടി, സാമ്പാർ പൊടി, കാപ്പിപ്പൊടി, കടുക്, ജീരകം, മാസ്ക്, സാനിറ്റൈസർ, ഫിനോയിൽ, ഡിഷ്‌ വാഷ്, സോപ്പ് എന്നിങ്ങനെ 15 ഇനം അവശ്യസാധനങ്ങൾ അടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്തത് എന്ന് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത് അറിയിച്ചു.

ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത്, സെക്രട്ടറി GDS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.