കോവിഡ്‌ രണ്ടാം തരംഗം: ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ്‌ സൊസൈറ്റി കെയര്‍ സെന്ററിനു തുടക്കമായി

കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യസേവന വിഭാഗമായ ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ്‌ സൊസൈറ്റിയുടെ നേതൃത്വത്തില്‍ കോവിഡ്‌ രണ്ടാം തരംഗം പ്രതിരോധപ്രവര്‍ത്തനങ്ങളുടെ കോര്‍ഡിനേഷനായി തടിയമ്പാട്‌ മരിയസദന്‍ കേന്ദ്രമാക്കി കോവിഡ്‌ കെയര്‍ സെന്ററിനു തുടക്കമായി. ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ്‌ സൊസൈറ്റി വൈസ്‌ പ്രസിഡന്റ്‌ ജോബി പുച്ചൂക്കണ്ടത്തിലിന്റെ അദ്ധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ കോട്ടയം അതിരൂപതാ വികാരി ജനറാളും ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ്‌ സൊസൈറ്റി പ്രസിഡന്റുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌ കെയര്‍ സെന്ററിന്റെ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു.

ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ്‌ സൊസൈറ്റി സെക്രട്ടറി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത്‌ ആശീര്‍വ്വാദ പ്രാര്‍ത്ഥന നടത്തി. കോട്ടയം അതിരൂപതയിലെ സമര്‍പ്പിത സമൂഹമായ കാരിത്താസ്‌ സെക്കുലര്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ നഴ്‌സുമാരായ സിസ്റ്റേഴ്‌സിന്റെ നേതൃത്വത്തിലാണ്‌ കോവിഡ്‌ കെയര്‍ സെന്റര്‍ പ്രവര്‍ത്തിക്കുക. കാരിത്താസ്‌ സെക്കുലര്‍ ഇന്‍സ്‌റ്റിറ്റിയൂട്ടിലെ സിസ്റ്റര്‍ ജിജി, സിസ്റ്റര്‍ മോളി എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിവരുന്നു.

കോവിഡ്‌ കെയര്‍ സെന്റര്‍ കേന്ദ്രീകരിച്ച്‌ ആവശ്യാനുസരണം വീടുകള്‍ സന്ദര്‍ശിച്ച്‌ കിടപ്പുരോഗികള്‍ക്ക്‌ സ്വാന്തന പരിചരണം, ഹോസ്‌പിറ്റലില്‍ പോകാന്‍ പറ്റാത്തവര്‍ക്ക്‌ രക്തസമ്മര്‍ദ്ദ പരിശോധന, പഞ്ചസാരയുടെ അളവ്‌ പരിശോധന, എന്നിവയോടൊപ്പം വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍, അവശ്യമരുന്നുകളുടെ വിതരണം, ടെലി കൗണ്‍സിലിങ്‌ എന്നീ സേവനങ്ങളും ലഭ്യമാക്കുമെന്ന്‌ ജി.ഡി.എസ്‌ സൊസൈറ്റി സെക്രട്ടറി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത്‌ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.