കോവിഡ് രണ്ടാം തരംഗം: ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി ഭക്ഷ്യകിറ്റുകളുടെ വിതരണം ആരംഭിച്ചു

കോട്ടയം അതിരൂപതയുടെ ഇടുക്കിയിലെ സാമൂഹ്യസേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കോവിഡ് രണ്ടാം താരംഗത്തിൽപെട്ട്  ഭക്ഷ്യദൗർലഭ്യം അനുഭവപ്പെടുന്ന കോവിഡ് ബാധിതർ, ക്വാറന്റയിനില്‍ കഴിയുന്നവർ, ലോക്ക് ഡൗണിൽ ഭക്ഷ്യസാധനങ്ങൾ ശേഖരിക്കാൻ സാധിക്കാത്തവർ എന്നിവർക്കായി ഭക്ഷ്യകിറ്റുകളുടെ വിതരണം ആരംഭിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഇടുക്കി കോവിഡ് കണ്ട്രോൾ കോ -ഓർഡിനേറ്റർ ഡോ. സിബി ജോർജ് നിർവഹിച്ചു.

കിറ്റുകളുടെ വിതരണത്തിന് സൊസൈറ്റി വൈസ് പ്രസിഡന്റ്‌ ഫാ. ജോബി പൂച്ചുകണ്ടത്തിൽ സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത് എന്നിവർ നേതൃത്വം നൽകി. അരി, പഞ്ചസാര,വെളിച്ചെണ്ണ, ഉപ്പ്, പലവ്യഞ്ജനങ്ങൾ, മാസ്ക്, സാനിറ്റൈസർ, സോപ്പ്, ഡിഷ്‌വാഷ്, ഫനോയിൽ മുതലായ 14 ഇനം അടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്യുന്നതെന്ന് സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത് അറിയിച്ചു.

ജോബിൻ പ്ലാച്ചേരിപ്പുറത്ത്, സെക്രട്ടറി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.