ജിഡിഎസ് കൃഷിയും നാട്ടറിവും: അറിവ് ശേഖരണത്തിന് തുടക്കമായി

കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യസേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കൃഷിയും നാട്ടറിവും എന്ന പരിപാടിക്ക് തുടക്കമായി. പരമ്പരാഗത നാട്ടുകൃഷി രീതികളിലെ തനിമയാർന്ന അറിവുകൾ പുതുതലമുറക്കായി ശേഖരിച്ച് പുസ്തകരൂപത്തിൽ പ്രകാശനം ചെയ്യുക എന്നുള്ളതാണ് ഈ പദ്ധയിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

പദ്ധതിയുടെ ഉദ്ഘാടനം കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ഗീവർഗീസ് അപ്രേം നിർവഹിച്ചു. കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത്, ഫാ. ഷാജി പൂത്തറയിൽ, ഫാ. റെജി മുട്ടത്തിൽ, ഫാ. ഷൈജു കല്ലുവെട്ടാംകുഴിയിൽ, ഫാ. ഷെൽട്ടൻ അപ്പോഴിപ്പറമ്പിൽ, ഫാ. ബ്രസൻ ഒഴുങ്ങാലയിൽ, ഫാ. ജോമേഷ് , ഷാജി കണ്ടച്ചാങ്കുന്നേൽ, അഭിലാഷ് പതിയിൽ,സെബിൻ ചേത്തലിൽ, ലിസി കുര്യൻ എന്നിവർ പ്രസംഗിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.