കുടുംബം സാമൂഹിക നന്മയുടെ അടിസ്ഥാനം: ഗബ്രിയേല ഗമ്പീനോ

കുടുംബം സമൂഹത്തിന്റെ സ്രോതസ്സാണെന്ന് ഓര്‍മ്മപ്പെടുത്തികൊണ്ട് അല്‍മായര്‍, കുടുംബം, ജീവന്‍ എന്നിവയ്ക്കായുള്ള വത്തിക്കാന്‍ വകുപ്പിന്റെ ഉപകാര്യദര്‍ശി, ഗബ്രിയേല ഗമ്പീനോ. ”ജീവന്റെ ആവാസ വ്യവസ്ഥിതിക്ക് ആധാരമാണ് കുടുംബം” എന്ന പേരില്‍ ബെല്‍ജിയത്തെ ബ്രസ്സല്‍സില്‍ സംഗമിച്ച രാജ്യാന്തര ചര്‍ച്ചാസമ്മേളനത്തില്‍ ആണ് ഗബ്രിയേല ഗംബീനോ ഈ കാര്യം ചൂണ്ടിക്കാട്ടിയത്.

സാമൂഹിക നന്മയ്ക്ക് ആധാരം കുടുംബമാണ്. കുടുംബത്തില്‍നിന്നാണ് സമൂഹത്തിലെ ഓരോ വ്യക്തിയും, വ്യക്തിയുടെ അന്തസ്സും, സ്വത്ത്വവും യാഥാര്‍ത്ഥ്യമാകുന്നത്. സ്ത്രീ-പുരുഷന്മാരുടെ ജീവിതത്തില്‍ സ്‌നേഹത്തെ സംബന്ധിച്ച് ഏറെ പ്രതിസന്ധികളുള്ള കാലഘട്ടമാണിത്. സ്‌നേഹമെന്നാല്‍ ജീവിതത്തില്‍ പരസ്പരം സമയം നല്കുന്നതാണ്. ജീവിതം സന്തോഷകരമാക്കാനുള്ള പദ്ധതിയിലും പരിശ്രമത്തിലുമാണ് വ്യക്തി കുടുബത്തില്‍ ആയിരിക്കുന്നത്. അനുദിന ജീവിതത്തിലെ ശ്രമകരമായ പദ്ധതികളെ ഉത്തരവാദിത്ത്വത്തോടെ മനസ്സിലാക്കി നിര്‍വ്വഹിക്കുന്നതാണ് കുടുംബ ജീവിതത്തിന്റെ വിജയം. ഗബ്രിയേല അഭിപ്രായപ്പെട്ടു.

ജീവിതത്തില്‍ അനിവാര്യമായ ദാമ്പത്യബന്ധങ്ങളിലെ സാംസ്‌ക്കാരികവും സാമ്പത്തികവും സാമൂഹികവുമായ മൂല്യങ്ങള്‍ ഇന്ന് കുടുബങ്ങള്‍ മനസ്സിലാക്കാതെ പോകുന്നുണ്ട്. എന്നാല്‍ കുടുംബത്തിന്റെ കെട്ടുറപ്പ് അഭേദ്യവും സുസ്ഥിരവുമായ വൈവാഹിക ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു. ഒരു കുടുംബസ്ഥയായ ഗബ്രിയേല സമ്മേളനത്തില്‍ ഓര്‍മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.