ഗബ്രിയേൽ സേന: വ്യാജവാർത്തകൾക്കെതിരെ തലശ്ശേരി അതിരൂപത

വിമുക്ത ഭടന്മാരുടെ കൂട്ടായ്മയായ ഗബ്രിയേൽ സേനയെ കുറിച്ച് വ്യാജവാർത്തകൾ പരത്തുന്നതിനെതിരെ പ്രതിക്ഷേധവുമായി തലശേരി അതിരൂപത. ഇംഗ്ലീഷ് ദിനപ്പത്രത്തിൽ ഗബ്രിയേൽ സേനയെക്കുറിച്ച് തെറ്റായ വാർത്തകൾ വന്നതിനെ തുടർന്ന് ഇറക്കിയ പ്രസ്താവന കുറിപ്പിലാണ് രൂപതാധികൃതർ പ്രതിക്ഷേധം അറിയിച്ചത്.

സഭ പ്രത്യേക സേനയെ രൂപീകരിക്കുന്നു എന്ന തരത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത്. ഇത്തരത്തിലുള്ള വ്യാജവാർത്തകൾ പത്രധർമ്മത്തിനു നിരക്കാത്തതാണ് എന്ന് വാർത്താകുറിപ്പിൽ രൂപത വ്യക്തമാക്കി. ഡിസംബറിൽ നടക്കാനിരിക്കുന്ന ഉത്തരമലബാർ കർഷക സംഗമത്തിന്റെ വോളണ്ടിയറായി സേവനം ചെയ്യാൻ ഉള്ളവരുടെ സംഘമായി ആണ് ഗബ്രിയേൽ സേന രൂപീകരിക്കുന്നത്.

പതിനായിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന ഈ പരിപാടിയിൽ പൊതു ജനത്തിനു അസൗകര്യം ഉണ്ടാകാതെ അടുക്കും ചിട്ടയോടും കൂടെ നടത്തുന്നതിനായി ആണ് ഈ സേന. അല്ലാതെ കേരളസഭയോ തലശേരി രൂപതയോ വാർത്തകളിൽ പറയുന്നത് പോലെ ഒരു സേനയും രൂപീകരിക്കുന്നില്ല എന്ന് വാർത്താ കുറിപ്പിൽ അതിരൂപതികൃതർ വ്യക്തമാക്കി.