കത്തോലിക്കാ എഴുത്തുകാരന്‍ ജി.കെ. ചെസ്റ്റര്‍ട്ടണ്‍ന്റെ നാമകരണ നടപടികള്‍ക്ക് വിലക്ക്

കത്തോലിക്കാ എഴുത്തുകാരന്‍ ജി.കെ. ചെസ്റ്റര്‍ട്ടണ്‍ന്റെ നാമകരണ നടപടികള്‍ക്ക് രൂപതാ തലത്തില്‍ വിലക്ക്. നോര്‍ത്താംപ്ടണ്‍ ബിഷപ് പീറ്റര്‍ ഡോയല്‍ ആണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് കാരണങ്ങളാണ് ഇതിലേയ്ക്കായി അദ്ദേഹം വിശദീകരിക്കുന്നത്. വ്യക്തിപരമായ ആത്മീയത, രചനകളിലെ ആന്റി സെമിറ്റിസം, കള്‍ട്ട് ഓഫ് ലോക്കല്‍ ഡിവോഷന്റെ അഭാവം എന്നിവയാണവ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചെസ്റ്റര്‍ടണ്ണിനോട് ആളുകള്‍ക്കുള്ള ഭക്തിയെക്കുറിച്ച് താന്‍ ബോധവാനാണെന്നും അതിനെ സംബന്ധിച്ച് ഒരു തീരുമാനത്തിലെത്താന്‍ താന്‍ വളരെയധികം ബുദ്ധിമുട്ട് അനുഭവിച്ചുവെന്നും ബിഷപ് പീറ്റര്‍ വ്യക്തമാക്കി.

ഇരുപതാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടില്‍ കത്തോലിക്കാ വിശ്വാസത്തിന്റെ പുനരുജ്ജീവനത്തിന് മുഖ്യപങ്ക് വഹിച്ച വ്യക്തിയാണ് എഴുത്തുകാരനായ ജി.കെ. ചെസ്റ്റര്‍ടണ്‍. അദ്ദേഹത്തിന്റെ പ്രചോദനാത്മകമായ എഴുത്തുകള്‍ ഒരുപാടു പേരെ സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട്. 1874-ലായിരുന്നു അദ്ദേഹത്തിന്റെ ജനനം.

ചെസ്റ്റര്‍ടണ്‍ന്‌റെ നാമകരണ നടപടികള്‍ റദ്ദാക്കിയത് പലരുടെയും എതിര്‍പ്പുകള്‍ക്ക് കാരണമായിട്ടുണ്ട്. ചെസ്റ്റര്‍ട്ടണിന്റെ മദ്ധ്യസ്ഥതയില്‍ നടന്ന രോഗസൗഖ്യങ്ങള്‍ അനുഭവിക്കാന്‍ സാധിച്ചവരാണ് എതിര്‍പ്പുമായി കൂടുതലും രംഗത്തിറങ്ങിയിരിക്കുന്നത്.

1874-ല്‍ ജനിച്ച ചെസ്റ്റര്‍ട്ടന്‍, കത്തോലിക്കാ സഭയുടെ ശക്തനായ പ്രതിരോധകനായിരുന്നു. ഓര്‍ത്തഡോക്‌സി, ആ എവര്‍ ലാസ്റ്റിംഗ് മാന്‍, ഫാദര്‍ ബ്രൗണ്‍ പരമ്പര തുടങ്ങിയ അദ്ദേഹത്തിന്റെ പ്രശസ്തമായ രചനകളാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.