തടവുകാരുടെയിടയിലെ അവയവ വിളവെടുപ്പ്: കൂടുതല്‍ തെളിവുകളുമായി മനുഷ്യാവകാശ സംഘടന

ജയിലില്‍ കഴിയുന്ന തടവുകാരായ വിശ്വാസികളുടെയും മറ്റും അവയവങ്ങള്‍ വന്‍തോതില്‍ ചൈന കവര്‍ന്നെടുക്കുന്നു എന്നതിന് കൂടുതല്‍ തെളിവുകളുമായി മനുഷ്യാവകാശ സംഘടന. ജനീവയില്‍ നടന്ന യുണൈറ്റഡ് നേഷന്‍സ് ഹ്യൂമന്‍ റൈറ്റ്‌സ് കൗണ്‍സിലിലാണ് മനുഷ്യാവകാശ സംഘടന തെളിവുകള്‍ അവതരിപ്പിച്ചത്.

രാഷ്ട്രീയവും മതപരവുമായ കാരണങ്ങളാല്‍ ജയിലിലടയ്ക്കപ്പെട്ടവരില്‍ നിന്ന് നിര്‍ബന്ധിതവും ബലാത്ക്കാരവുമായിട്ടാണ് അധികൃതര്‍ അവയവങ്ങള്‍ കവര്‍ന്നെടുക്കുന്നത്. നാല് വര്‍ഷം മുമ്പാണ് ഇങ്ങനെ അവയവ വിളവെടുപ്പ് ആരംഭിച്ചത്. അത് ഇന്നും നിര്‍ബാധം തുടരുന്നുമുണ്ട്. പതിനായിരക്കണക്കിന് തടവുകാരുടെ അവയവങ്ങളാണ് ഇപ്രകാരം കവര്‍ന്നെടുത്തിരിക്കുന്നത്.

മനുഷ്യത്വത്തിനു തന്നെ എതിരെയുള്ള കുറ്റകൃത്യമാണിത്. അവയവങ്ങളില്‍ ഹൃദയം പോലും ഉള്‍പ്പെടുന്നുണ്ട് എന്നതും നടുക്കമുളവാക്കുന്ന വാര്‍ത്തയാണ് – മനുഷ്യാവകാശ സംഘടന പറയുന്നു.