ഫാ. ജോര്‍ജ്ജ് കുന്നംകോട്ടിലിന്റെ സംസ്‌കാരം ജനുവരി 20 ന്

തൊടുപുഴ: അര നൂറ്റാണ്ടു കാലം കോതമംഗലം രൂപതയുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് ധീരമായ നേതൃത്വം നല്‍കിയ ഫാ. ജോര്‍ജ് കുന്നംകോട്ട് (87) അന്തരിച്ചു. അവിഭക്ത കോതമംഗലം രൂപത മുന്‍ വിദ്യാഭ്യാസ സെക്രട്ടിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഔദ്യോഗിക ചുമതലകളില്‍ നിന്നു വിരമിച്ചതിനു ശേഷം 2012 മുതല്‍ മുതലക്കോടം സാന്‍ജോ ഭവനില്‍ വിശ്രമജീവിതത്തിലായിരുന്നു.

ജനുവരി 20 ന് വൈകുന്നേരം അഞ്ചിന് ഭൗതികശരീരം നെടിയശാലയിലുള്ള ഭവനത്തില്‍ കൊണ്ടുവരും. 20-ാം തീയതി രാവിലെ 10 മണിക്ക് വീട്ടില്‍ മൃതസംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും. 11 മണിക്ക് നെടിയശാല സെന്റ് മേരീസ് ദേവാലയത്തിലെ പൊതുദര്‍ശനത്തിന് ശേഷം മൃതസംസ്‌കാരം നടത്തും. കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, ഇടുക്കി ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, കോതമംഗലം മുന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ എന്നിവരുടെ കാര്‍മികത്വത്തിലാണ് മൃതസംസ്‌കാര ശുശ്രൂഷകള്‍ നടക്കുക.

മുട്ടം കുന്നംകോട്ട് പരേതരായ ജോസഫിന്റെയും കത്രീനയുടെയും ഒന്‍പതു മക്കളില്‍ മൂത്ത മകനായി 1930 ഒക്ടോബര്‍ 14 നു ജനിച്ചു. നെടിയശാല സെന്റ് മേരീസ്, എന്‍എസ്എസ് മണക്കാട്, ഗവ. ഹൈസകൂള്‍ തൊടുപുഴ, സെന്റ് തോമസ് ഹൈസ്‌കൂള്‍ തുടങ്ങനാട് എന്നിവിടങ്ങളില്‍ നിന്നു സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് കോളജില്‍ നിന്നും ഗണിതശാസ്ത്രത്തില്‍ ബിരുദവും ബംഗളൂരു മൈസൂരു എഡ്യൂക്കേഷണല്‍ സൊസൈറ്റിയില്‍ നിന്നു ബിഎഡ് ബിരുദവും നേടിയിട്ടുണ്ട്. കാന്‍ഡി, പൂന പേപ്പല്‍ സെമിനാരികളിലായിരുന്നു വൈദിക പഠനം. 1960 ഒക്ടോബര്‍ നാലിന് പൗരോഹിത്യം സ്വീകരിച്ചു. കോതമംഗലം കത്തീഡ്രല്‍ അസി. വികാരിയായും മാറാടി, കരിമണ്ണൂര്‍, മുതലക്കോടം എന്നിവിടങ്ങളില്‍ വികാരിയായും ശുശ്രൂഷ ചെയ്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.