ഫാ. ജോസഫ് തൊണ്ടിപ്പറമ്പിലിന്റെ സംസ്കാരം ഇന്ന്  

ഈജിപ്തിലെ കെയ്‌റോയിൽ വച്ച് നിര്യാതനായ ജോസഫ് തൊണ്ടിപ്പറമ്പില്‍ അച്ചന്റെ മൃതസംസ്കാരം ഇന്നു വൈകിട്ട്. അദ്ദേഹത്തിന്റെ മാതൃ ഇടവകയായ നടവയൽ ഹോളിക്രോസ് ഫൊറോന ദേവാലയത്തിൽ വച്ചാണ് അന്തിമശുശ്രൂഷകൾ നടത്തപ്പെടുക.

അച്ചന്റെ മൃതദേഹം ഇന്നു രാവിലെ 8 മണിയോടെ കോഴിക്കോട് വിമാനത്താവളത്തിൽ എത്തുന്നതാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നടവയൽ ഹോളിക്രോസ് ഫൊറോന ദേവാലയത്തിൽ ഏകദേശം 2 മണി മുതൽ 4 മണി വരെ പൊതുദർശനത്തിന് വയ്ക്കുന്നതാണ്.

വിശുദ്ധ കുർബാനയ്ക്കു ശേഷം 7 മണിയോടെ  മൃതദേഹം സംസ്കരിക്കുന്നതാണ്. വിശുദ്ധ കുർബാന സമയത്തും പൊതുജനങ്ങൾക്ക് കാണുവാനും ആദരാഞ്ജലികൾ അർപ്പിക്കാനും സൗകര്യം ഉണ്ടായിരിക്കും.

കടപ്പാട്: Office of the PRO
Eparchy of Mananthavady