വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ക്കു മാത്രം പാപ്പായെ കാണാന്‍ അവസരം

ഫ്രാന്‍സിസ് പാപ്പായുടെ സ്ലോവാക്യ സന്ദര്‍ശനത്തില്‍ കോവിഡ് വാക്‌സിന്‍ പൂര്‍ണ്ണമായും സ്വീകരിച്ചവര്‍ക്കു മാത്രമേ പാപ്പായെ കാണാന്‍ അവസരമുണ്ടായിരിക്കുകയുള്ളുവെന്ന് സ്ലോവാക്യയിലെ ആരോഗ്യമന്ത്രി അറിയിച്ചു. സെപ്റ്റംബര്‍ 12 മുതല്‍ 15 വരെ തീയതികളിലാണ് പാപ്പാ സ്ലോവാക്യ സന്ദര്‍ശിക്കുന്നത്. പാപ്പായുടെ ബുഡാപെസ്റ്റ്, സ്ലോവാക്യ സന്ദര്‍ശനം സംബന്ധിച്ച കാര്യക്രമം വത്തിക്കാന്‍ പുറത്തുവിടുകയും ചെയ്തിരുന്നു.

സ്ലോവാക്യയില്‍ നാലു നഗരങ്ങള്‍ പാപ്പാ സന്ദര്‍ശിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ ആയിരം പേരില്‍ കൂടുതല്‍ പേര്‍ക്ക് ഒരുമിച്ചു കൂടുവാന്‍ അനുവാദമില്ല. സ്ലോവാക്യയിലെ ജനസംഖ്യയില്‍ 34.4 ശതമാനം പേരും കോവിഡ് വാക്‌സിന്റെ ഫുള്‍ ഡോസ് സ്വീകരിച്ചവരാണ്. 6.2 ശതമാനം പേര്‍ ആദ്യ ഡോസും സ്വീകരിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.