നൈജീരിയയിൽ ഫുലാനി തീവ്രവാദികൾ രണ്ട് ക്രൈസ്തവരെ കൊലപ്പെടുത്തി

നൈജീരിയയിൽ പ്ലാത്വവ സംസ്ഥാനത്തിൽ ഫുലാനി തീവ്രവാദികൾ രണ്ടു കൃഷിക്കാരായ ക്രൈസ്തവരെ ആക്രമിച്ചു കൊലപ്പെടുത്തി. തങ്ങളുടെ കൃഷിയിടങ്ങൾ പരിചരിക്കുന്നതിനിടെയായിരുന്നു ആക്രമണം. ഇറിഗ്വെ ഡെവലപ്‌മെന്റ് അസോസിയേഷന്റെ (ഐഡിഎ) നാഷണൽ പബ്ലിസിറ്റി സെക്രട്ടറി ഡേവിഡ്‌സൺ മാലിസൺ കൊലപാതകം സ്ഥിരീകരിച്ചു.

“കൊല്ലപ്പെട്ടത് 32 വയസുള്ള ഡാനിയൽ ജെയിംസ്, 35 വയസുള്ള സാക്‌വേ ദേബ എന്നിവരാണ്. ദൗർഭാഗ്യകരമായ ഈ സംഭവവികാസത്തിൽ ഇവിടെയുള്ളവരെല്ലാം ദുഃഖിതരാണ്. ഈ രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥരുടെയും സർക്കാരിന്റെയും കൂടുതൽ സജീവമായ നടപടികൾ ആവശ്യമാണ്” – ഡേവിഡ്‌സൺ കൂട്ടിച്ചേർത്തു.

ഫുലാനി ഒരു വംശീയവിഭാഗമാണ്. അവരിൽ ഭൂരിഭാഗം ആളുകളും അയൽക്കാരുമായി സമാധാനത്തോടെ ജീവിക്കുന്നു. എന്നിരുന്നാലും, ഫുലാനി മിലിറ്റന്റ്സ്, അവർ തീവ്ര ഇസ്ലാമികചിന്തയുള്ള ഫുലാനി വംശീയവിഭാഗത്തിലെ അംഗങ്ങളാണ്. ഈ തീവ്രവാദികൾ അവരുടെ കന്നുകാലി വ്യാപാരം ഉപയോഗിച്ച് രാജ്യത്തുടനീളം സഞ്ചരിക്കുന്നു, ക്രൈസ്തവ കർഷകരെ കൊല്ലുന്നു, ഗ്രാമങ്ങൾ നശിപ്പിക്കുന്നു, ഭൂമി കൈക്കലാക്കുന്നു.

ആക്രമണം തടയാൻ നൈജീരിയൻ ഗവൺമെന്റ് തങ്ങളാൽ കഴിയുന്നതിന്റെ പരമാവധി ചെയ്യുന്നുവെന്ന് പറയുന്നുണ്ടെങ്കിലും ക്രൈസ്തവർക്കെതിരെയുള്ള അക്രമങ്ങൾ തുടർക്കഥയായി മാറുകയാണ് നൈജീരിയയിൽ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.