മുന്നണികൾ മദ്യനിരോധനത്തിന് അനുകൂല നിലപാട് സ്വീകരിക്കണം: ക്രൈസ്തവ സഭാ മേലധ്യക്ഷന്മാർ

സമ്പൂർണ്ണ മദ്യനിരോധനത്തിന് അനുകൂലമായ നടപടികൾ വിവിധ മുന്നണികൾ സ്വീകരിക്കണം എന്ന് ക്രൈസ്തവ സഭ മേലധ്യക്ഷന്മാരുടെ സമ്മേളനം ആവശ്യപ്പെട്ടു. കേരള സംയുക്ത ക്രൈസ്തവ മദ്യവർജ്ജന സമിതിയുടെ നേതൃത്വത്തിൽ നടന്ന സമ്മേളനത്തിൽ മദ്യനയം മയപ്പെടുത്തരുതെന്ന നിലപാടാണ് സ്വീകരിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ പുറത്തിറക്കുന്ന പ്രകടന പത്രികകളിൽ ഘട്ടം ഘട്ടമായ മധ്യ നിരോധനവും പഞ്ചായത്ത് നഗരപാലിക്കാ നിയമങ്ങൾ നടപ്പിലാക്കി തദ്ദേശ ഭരണകൂടങ്ങളുടെ സ്വയം ഭരണാവകാശം പുനഃസ്ഥാപിച്ചു നൽകലും ഉൾപ്പെടുത്തണമെന്നും സമിതി ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം കേരളത്തിലെ സമാന ചിന്താഗതിക്കാരുമായി ഒത്തുചേർന്നു പ്രതിഷേധ പരിപാടികൾ നടത്തുവാനും തീരുമാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.