ഒന്നാംക്ലാസ് മുതൽ പൗരോഹിത്യം വരെ ഒരുമിച്ച് 

കു​റ​വി​ല​ങ്ങാ​ട്; 20 വർഷക്കാലം ഒരുമിച്ച് കൈപിടിച്ച് കളിച്ചു നടന്ന പ്രിയ സുഹൃത്തുക്കൾ ഒരുമിച്ചു പൗരോഹിത്യത്തിലേക്ക് പ്രവേശിക്കുകയാണ്. കു​റ​വി​ല​ങ്ങാ​ട് മ​ര്‍​ത്ത്മ​റി​യം ഫൊ​റോ​ന ഇ​ട​വ​കാം​ഗ​ങ്ങ​ളാ​യ കോ​ഴാ ചെ​ന്നേ​ലി​ല്‍ ഡീ​ക്ക​ന്‍ കു​ര്യാ​ക്കോ​സും കു​റ​വി​ല​ങ്ങാ​ട് കാ​ളി​യാ​ര്‍​തോ​ട്ടം പു​ല​വേ​ലി​ല്‍ ഡീ​ക്ക​ന്‍ ജെ​സ്ബി​നു നാളെ പൗരോഹിത്യം സ്വീകരിക്കും. നാ​ളെ കു​റ​വി​ല​ങ്ങാ​ട് മ​ര്‍​ത്ത്മ​റി​യം ഫൊ​റോ​ന പ​ള്ളി​യിൽ  ഗ്രേ​റ്റ് ബ്രി​ട്ട​ണ്‍ രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ലി​ന്‍റെ കൈ​വ​യ്പ് ശു​ശ്രൂ​ഷ​യി​ലൂ​ടെ പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ച് പ്ര​ഥ​മ ദി​വ്യ​ബ​ലി​യ​ര്‍​പ്പി​ക്കും.

കു​റ​വി​ല​ങ്ങാ​ട് സെ​ന്‍റ് മേ​രീ​സ് ബോ​യ്‌​സ് എ​ല്‍​പി സ്‌​കൂ​ളി​ലെ ഒ​ന്നാം ക്ലാ​സി​ല്‍ കു​ര്യാ​ക്കോ​സും ജെ​സ്ബി​നും ഒ​രു​മി​ച്ച് തു​ട​ങ്ങി​യ സൗ​ഹൃ​ദമാണ് ഇപ്പോൾ ഒരുമിച്ചുള്ള പൗരോഹിത്യം വരെ എത്തി നിൽക്കുന്നത്.  പ്ല​സ് ടു ​പ​ഠ​ന​ത്തി​നി​ട​യി​ല്‍ മാ​ത്ര​മാ​ണ് ഇ​രു​വ​രും വേ​ര്‍​പി​രി​ഞ്ഞ് നി​ന്ന​ത്. പ​ത്താം​ക്ലാ​സ് വി​ജ​യ​ത്തി​ന് ശേ​ഷം കു​ര്യാ​ക്കോ​സ് അ​ങ്ക​മാ​ലി ലാ​സ​ലൈ​റ്റ് സ​ന്യാ​സ്യാ​ശ്ര​മ​ത്തി​ൽ ചേർന്നപ്പോൾ  ജെ​സ്ബി​ന്‍ കു​റ​വി​ല​ങ്ങാ​ട് സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ പ്ല​സ് ടു ​പ​ഠ​ന​ത്തി​ന് ചേ​ര്‍​ന്നു.  അ​വ​ധി​ക്ക് നാട്ടിലെത്തിയ  കു​ര്യാ​ക്കോ​സ്   സെ​മി​നാ​രി​യി​ലേ​ക്ക് മ​ട​ങ്ങി​യ​ത്   ജെ​സ്ബി​നേ​യും കൂ​ട്ടി​യാ​യി​രു​ന്നു.  പി​ന്നീ​ടു​ള്ള സെ​മി​നാ​രി ജീ​വി​ത​വും പ​ഠ​ന​വും ഒ​രു​മി​ച്ചാ​യി.

സ​ന്യാ​സ​സ​ഭാ ആ​സ്ഥാ​ന​കേ​ന്ദ്ര​മാ​യ ഇ​റ്റ​ലി​യി​ലും പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മൈ​സൂ​ര്‍, ബാം​ഗ്ലൂ​ര്‍, ഗോ​വ, മം​ഗ​ലാ​പു​രം, ഫ്രാ​ന്‍​സ് എ​ന്നി​വി​ട​ങ്ങ​ളി​ലും ഇവർ ഒരുമിച്ചാണ് പഠിച്ചതും സേവനം ചെയ്തതും.

മ​ര്‍​ത്ത്മ​റി​യം ഫൊ​റോ​ന പ​ള്ളി​യി​ല്‍ നാ​ളെ (2-1-2018) 9.15ന് ​പൗ​രോ​ഹി​ത്യം സ്വീ​ക​ര​ണ​വും പ്ര​ഥ​മ​ബ​ലി​യ​ര്‍​പ്പ​ണ​വും നടക്കും. കോ​ഴാ ചെ​ന്നേ​ലി​ല്‍ സി.​ടി ജോ​സ​ഫ് – മേ​രി​ക്കു​ട്ടി ദ​മ്പ​തി​ക​ളു​ടെ നാ​ല് ആ​ണ്‍​മ​ക്ക​ളി​ല്‍ ഇ​ള​യ​വ​നാ​ണ് ഡീ​ക്ക​ന്‍ കു​ര്യാ​ക്കോ​സ്. പു​ല​വേ​ലി​ല്‍ സെ​ബാ​സ്റ്റ്യ​ന്‍ – മേ​രി ദ​മ്പ​തി​ക​ളു​ടെ മൂ​ന്ന് ആ​ണ്‍​മ​ക്ക​ളി​ല്‍ ഇ​ള​യ​വ​നാ​ണ് ഡീ​ക്ക​ന്‍ ജെ​സ്ബി​ന്‍ എ​സ്. പു​ല​വേ​ലി​ല്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.