സിറിയ മുതൽ സ്ലൊവാക്യ വരെ പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികൾക്ക് പിന്തുണ അറിയിച്ച് റെഡ് ലൈറ്റ് 

പൊന്തിഫിക്കൽ ഫൗണ്ടേഷൻ എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് (ACN) സംഘടിപ്പിക്കുന്ന ‘റെഡ് വീക്ക്’ -ൽ സിറിയ മുതൽ സ്ലൊവാക്യ വരെ പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികൾക്ക് പിന്തുണ അറിയിച്ച് റെഡ് ലൈറ്റ് പ്രകാശിപ്പിച്ചു. നവംബർ 17 മുതൽ 24 വരെ നടന്ന ഈ വർഷത്തെ അനുസ്മരണത്തിൽ കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളായ യുക്രെയ്നും ബോസ്നിയയും ഹെർസഗോവിനയും ആദ്യമായി പങ്കെടുത്തു.

സിറിയയിലെ അലെപ്പോയിലെ സെന്റ് ഏലിയാസ് മരോനൈറ്റ് കത്തീഡ്രലിലും ചുമപ്പ് പ്രകാശം തെളിഞ്ഞു. ഈ ദൈവാലയത്തിന് യുദ്ധാനന്തരഫലമായി ഗുരുതരമായ നാശനഷ്ടങ്ങൾ വന്നെങ്കിലും എസിഎൻ സംഘടനയുടെ സഹായത്തോടെ ഇത് പുനർനിർമ്മിക്കുകയായിരുന്നു. റെഡ് വീക്കിന്റെ തുടക്കത്തിൽ, ലെബനനിലെയും സിറിയയിലെയും ക്രിസ്ത്യൻ സമൂഹങ്ങളെ സഹായിക്കാൻ 5.6 മില്യൺ ഡോളർ സംഭാവന ചെയ്യുമെന്ന് വത്തിക്കാൻ അറിയിച്ചിരുന്നു.

ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ദക്ഷിണേഷ്യ എന്നിവിടങ്ങളിലെ ന്യൂനപക്ഷ ക്രിസ്ത്യൻ സ്ത്രീകളോടും പെൺകുട്ടികളോടുമുള്ള മനുഷ്യാവകാശ ലംഘനങ്ങളെ വെളിപ്പെടുത്തുന്ന ഒരു റിപ്പോർട്ട് ഈ സംഘടന പുറത്തിറക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.