മോഡലിങ്ങ് രംഗത്തു നിന്നും സന്യാസ വിളി സ്വീകരിച്ച സ്പാനിഷ് യുവതി

പണ കൊഴുപ്പിന്റെ മോഡലിങ്ങ് രംഗത്തു നിന്നും സന്യാസ വിളി സ്വീകരിച്ച സ്പാനിഷ് യുവതി. സിനിമ രംഗത്തും മോഡലിങ്ങ് രംഗത്തും തിളങ്ങി നിന്ന സമയത്താണ് ഒാലല്ലാ ഒലിവറസ് എന്ന സ്പാനിഷ് യുവതി പോർചുഗലിൽ സ്ഥിതി ചെയ്യുന്ന പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ ഫാത്തിമ സന്ദർശിക്കുന്നത്. ഈ തീർത്ഥാടനം ഒാലല്ലയുടെ ജീവിതത്തെ മാറ്റി മറിച്ചു. അവിടെ വച്ച് ഒരു സന്യാസിനിയുടെ വസ്ത്രത്തിൽ താൻ നിൽക്കുന്നതായുളള ഒരു കാഴ്ച കണ്ടു എന്നാണ് ആ അനുഭവത്തെ പറ്റി ഒാലല്ല ഒലിവറസ് പറയുന്നത്. തന്റെ ഉള്ളിൽ തോന്നലായി ഉണ്ടായ ചിത്രം വിസ്മരിക്കാൻ ഒാലല്ല ശ്രമിച്ചെങ്കിലും നടന്നില്ല.

പീന്നീട് തന്നെ യേശു സന്യാസ ജീവിതത്തിലേയ്ക്ക് വിളിക്കുന്നുണ്ട് എന്നുള്ള ബോധ്യം അവൾക്ക് ലഭിച്ചു. കർത്താവിന് ഒരിക്കലും തെറ്റു പറ്റില്ല, അവനെ അനുഗമിക്കുമോ എന്നവൻ ചോദിച്ചു, എനിക്ക് അത് നിഷേധിക്കാൻ സാധിച്ചില്ല, തന്റെ സന്യാസ ജീവിതത്തിലേയ്ക്കുളള പ്രവേശനത്തെ പറ്റി ഒാലല്ല ഒലിവറസ് പറയുന്നു.

സച്ചിൻ ജോസ് എട്ടിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.