സീറോ മലബാര്‍ സെപ്തംബര്‍ 25; യോഹ 8:39-47 – ദൈവത്തില്‍ നിന്ന് ഉള്ളവര്‍

ദൈവമാണ് നിങ്ങളുടെ പിതാവെങ്കില്‍ നിങ്ങള്‍ എന്നെ സ്‌നേഹിക്കുമായിരുന്നു എന്നാണ് യേശു പറയുന്നത്. യഹൂദരോടാണ് യേശുവിന്റെ ഈ വാക്കുകള്‍. തങ്ങള്‍ ദൈവത്തിന്റെ, അബ്രാഹത്തിന്റെ മക്കളാണ് എന്ന് അഭിമാനിക്കുകയും അഹങ്കരിക്കുകയും ചെയ്തവരോടുള്ള ഈ വാക്യം നമ്മുടെയും കണ്ണുകളുടെയും ഹൃദയവും തുറപ്പിക്കേണ്ടതാണ്. നമ്മുടെ പ്രവര്‍ത്തനങ്ങള്‍ വിരല്‍ച്ചൂണ്ടുന്നത് നമ്മുടെ ഉറവിടത്തിലേയ്ക്കാണ്. ”ഇത് നിന്റെ കുഴപ്പമല്ല” എന്ന് ഒരാളോട് പറയുമ്പോള്‍ സ്വാഭാവികമായി വിരല്‍ ചൂണ്ടപ്പെടുന്നത് അയാളുടെ പിതാവിലേയ്‌ക്കോ മാതാവിലേയ്‌ക്കോ ആണ്. നല്ല കാര്യം ചെയ്യുന്ന ഒരാളുടെയും മോശം കാര്യം ചെയ്യുന്ന ആളുടെയും കുടുംബപശ്ചാത്തലം നമ്മള്‍ സ്വാഭാവികമായി അന്വേഷിക്കാറുണ്ട്. അപ്പോള്‍ നമ്മള്‍ വിലയിരുത്തപ്പെടുന്നത് നമ്മുടെ പ്രവര്‍ത്തികളാലാണ്. ദൈവത്തില്‍ നിന്നുള്ളവനാണ് ഞാനെങ്കില്‍ എന്നിലൂടെ സംഭവിക്കുന്നത് സ്‌നേഹത്തിന്റെ പ്രവര്‍ത്തികളായിരിക്കും. ഞാന്‍ ദൈവത്തില്‍ നിന്ന് ഉള്ളവനാണോ?
ജി. കടൂപ്പാറയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.