സ്റ്റേറ്റിന്റെ എല്ലാ അധികാരവും അബോർഷൻ നിയമങ്ങൾക്കെതിരായി ഉപയോഗിക്കണം: കൊളംബിയൻ പ്രൊലൈഫ് സംഘടന

സ്റ്റേറ്റിന്റെ എല്ലാ അധികാരവും അബോർഷൻ നിയമങ്ങൾക്കെതിരായി ഉപയോഗിച്ച് ജീവന്റെ സംരക്ഷണം സാധ്യമാക്കണമെന്നു കൊളംബിയയിലെ പ്രൊലൈഫ് അനുകൂല പ്രസ്ഥാനങ്ങളും സംഘടനകളും സർക്കാരിനോട് ആവശ്യപ്പെട്ടു. സജീവവും ഉത്തരവാദിത്വവുമുള്ളതുമായ പൗരൻമാരെന്ന നിലയിൽ പ്രൊലൈഫ് പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന് സംഘടന പറഞ്ഞു.

സാമൂഹികപരമായ പൊതുനിയമങ്ങൾ കുടുംബത്തിനും വിശ്വാസത്തിനും കൂടി അനുകൂലമായിരിക്കണമെന്നു സംഘടന ആവശ്യപ്പെട്ടു. മെയ് ഒന്നിന് നടന്ന ‘ജീവന് വേണ്ടിയുള്ള ഒത്തുചേരൽ’ എന്ന അന്തർദേശീയ കോൺഗ്രസിലാണ് വിവിധ പ്രൊലൈഫ് സംഘടനകൾ ഈ ആവശ്യം ശക്തമായി ഉന്നയിച്ചത്. “ആരോഗ്യ വ്യവസ്ഥയുടെ സൗകര്യങ്ങൾ കോവിഡ് മഹാമാരിയെ ഇല്ലാതാക്കാനാണ് ഉപയോഗിക്കേണ്ടത്. നമ്മുടെ മരണത്തിനു ധനസഹായം നല്കരുത്. ജനിക്കാത്ത കുഞ്ഞുങ്ങൾക്കും ദയാവധത്താൽ ഞങ്ങളുടെ പ്രായമായവരുടെയും ജീവൻ ഹനിക്കുന്ന ഒരു നിയമ നിർമ്മാണവും നടത്തുവാൻ പാടില്ല എന്നും പ്രൊലൈഫ് കോൺഗ്രസ് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.