നിർമ്മാണപ്രവർത്തനങ്ങൾക്കിടെ പത്തൊൻപതാം നൂറ്റാണ്ടിലെ ആശ്രമത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

തെക്കൻ ഫ്രാൻസിൽ നടന്നുവന്നിരുന്ന നിർമ്മാണപ്രവർത്തനങ്ങൾക്കിടെ പത്തൊൻപതാം നൂറ്റാണ്ടിലേതെന്നു കരുതപ്പെടുന്ന ആശ്രമത്തിന്റെ അവശേഷിപ്പുകൾ കണ്ടെത്തി. റോമൻ കാലഘട്ടത്തിലെ നിർമ്മാണശൈലികളോടു കൂടിയ ആശ്രമത്തിന്റെ അവശേഷിപ്പുകൾ, നിലവിലെ സെന്റ് മാരി ആബി ദൈവാലയത്തിനു സമീപത്തു നിന്നാണ് കണ്ടെത്തിയത്.

ആശ്രമത്തിന്റെ അവശേഷിപ്പുകൾ കണ്ടെത്തിയതിനെ തുടർന്ന് സ്ഥലത്ത് നടന്നുവന്നിരുന്ന നിർമ്മാണപ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. തുടർന്ന് പുരാവസ്തു വിദഗ്ധർ നിരീക്ഷണങ്ങൾക്ക് വിധേയമാക്കിയിരിക്കുകയാണ് ഇവിടം.

പത്തൊൻപതാം നൂറ്റാണ്ടിലെ, അവരുടെ വെള്ളപ്പൊക്ക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുവേണ്ട, സവിശേഷമായ മാറ്റങ്ങൾ വരുത്തിയ നിർമ്മിതികൾ ഇപ്പോൾ കണ്ടെത്തിയ അവശേഷിപ്പുകളിൽ കണ്ടെത്തുവാൻ കഴിയും. എന്തായാലും ഈ ആശ്രമത്തിന്റെ ശരിയായ കാലഘട്ടം മനസിലാക്കുന്നതിന് കാർബൺ ഡേറ്റിങ് ഉൾപ്പെടെയുള്ള ഗവേഷണങ്ങൾക്ക് ഒരുങ്ങുകയാണ് വിദഗ്ധർ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.