സംസ്ഥാനത്തെ അഗതി മന്ദിരങ്ങൾക്കു സൗജന്യ കിറ്റ് നൽകാൻ സർക്കാർ ഉത്തരവ്

സംസ്ഥാനത്തെ അഗതി മന്ദിരങ്ങൾ, ക്ഷേമ സ്ഥാപനങ്ങൾ, ക്ഷേമ ആശുപത്രികൾ, കന്യാസ്ത്രീമഠങ്ങൾ, മാനസികാരോഗ്യ കേന്ദ്രങ്ങൾ, ആശ്രമങ്ങൾ എന്നിവിടങ്ങളിലെ അന്തേവാസികളുടെ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുവാൻ സൗജന്യ ഭഷ്യ കിറ്റ് വിതരണം ചെയ്യുവാൻ ഭഷ്യപൊതുവിതരണ വകുപ്പ് ഉത്തരവിട്ടു. ഈ സ്ഥാപനങ്ങളിൽ നാലുപേർക്ക് ഒന്ന് എന്ന ക്രമത്തിൽ സൗജന്യകിറ്റിൽ നൽകി വരുന്ന അതേ സാധനങ്ങൾ ഉൾപ്പെടുന്ന കിറ്റ് ജൂണിൽ റേഷൻകടകളിലൂടെ നൽകി തുടങ്ങും.

ഓരോ വിതരണ കേന്ദ്രത്തിന്റെ പരിധിയിലും അധികമായി വേണ്ട ഇത്തരം കിറ്റിന്റെ എണ്ണം സപ്ലെകോയിൽ അറിയിക്കുവാനും അടിയന്തിരമായി ലഭ്യമാക്കുവാനും ഉള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. കോവിഡും സാമ്പത്തിക പ്രതിസന്ധിയും മഴക്കെടുതിയും വന്നതോടെ ധർമ്മസ്ഥാപങ്ങളിലെ ആളുകൾ ഞെരുക്കത്തിലാണെന്ന വിവരങ്ങളെ തുടർന്നാണ് ഈ ഉത്തരവ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.