കോവിഡ് മഹാമാരിയിൽ പാവപ്പെട്ടവർക്ക് ഭക്ഷണമൊരുക്കി ഫ്രാൻസിസ്ക്കൻ മിഷനറിമാർ

കഴിഞ്ഞ 20 വർഷമായി ഫ്രാൻസിസ്ക്കൻ ഫ്രെയേഴ്സ് ഓഫ് റിന്യൂവൽ സന്യാസ സമൂഹത്തിലെ വൈദികർ ഇംഗ്ളണ്ടിലെ ദരിദ്രരായവർക്ക് ഭക്ഷണം നൽകിക്കൊണ്ടിരിക്കുന്നു. കോവിഡ് പകർച്ചവ്യാധി സമയത്ത് ഇവിടം അനേകം പാവങ്ങളുടെ ആശ്രയമാണ്. വിശക്കുന്നവന് അന്നമാകുന്നതിലൂടെ ഏതു പ്രതിസന്ധിയിലും ക്രിസ്തുവിന്റെ സാന്നിധ്യം പകരുവാൻ സാധിക്കുമെന്ന സന്ദേശമാണ് ഈ സന്യാസികൾ സമൂഹത്തിനു നല്കിക്കൊണ്ടിരിക്കുന്നത്.

ഒന്നാം ലോക മഹായുദ്ധകാലത്ത് പണികഴിപ്പിച്ച സെന്റ് മാർഗരറ്റ് പാരിഷ് ഹാളിലെ അടുക്കളയാണ് ഇപ്പോൾ ഇവരുടെ ഭക്ഷണശാലയായി മാറ്റിയത്. അസ്സീസിയിലെ ദരിദ്രരായ ആളുകൾക്കായി തന്റെ സമ്പത്ത് മുഴുവനും പങ്കുവച്ചു കൊണ്ട് ലോകത്തിനു മാതൃകയായ വി. ഫ്രാൻസിസിന്റെ മാർഗ്ഗം പിന്തുടർന്ന് രണ്ടായിരാമാണ്ടിൽ ഫ്രാൻസിസ്ക്കൻ മിഷനറിമാർ പാവങ്ങൾക്ക് ഭക്ഷണം നൽകുവാനായി ഈ റെസ്റ്റോറന്റ് സംവിധാനത്തിലൂടെ പദ്ധതിയിട്ടു.

ലണ്ടനിലെ ന്യുഹാമിലെ കാനിങ് ടൗണിലെ പാവങ്ങൾക്കാണ് ദിവസവും ഇവർ ഭക്ഷണം നൽകുന്നത്. ഇവിടെയുള്ള 52 ശതമാനത്തിലേറെ കുട്ടികളും ദരിദ്രകുടുംബങ്ങളിൽ നിന്നുള്ളവരാണ്. ഒരു കൂട്ടം സന്യാസികളുടെ പാചകവും പ്രാർത്ഥനയും ഒത്തുചേർന്നപ്പോൾ വിശക്കുന്നവനു മുൻപിൽ ക്രിസ്തുവിന്റെ സ്നേഹം പങ്കുവയ്ക്കുന്ന അനുഭവമായി അത് മാറി. തങ്ങളുടെ ‘വിരുന്നുകാർക്ക്’ ഭക്ഷണം വിളമ്പുമ്പോൾ ഒരു കൂട്ടം സന്നദ്ധപ്രവർത്തകർ ഇടവകയിലെ ചാപ്പലിൽ പോയി ദിവ്യകാരുണ്യത്തിനു മുൻപിൽ മുട്ടുകുത്തി നിന്ന് പ്രാർത്ഥിക്കുന്നു.

“ഇവിടെ വരുന്ന ഓരോരുത്തരും യേശുവുമായി ജീവിതത്തിൽ ഒന്നുചേരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. എല്ലായ്പ്പോഴും ഇവിടെ വരുന്ന എല്ലാവർക്കുമായി ഞങ്ങൾ പ്രാർത്ഥിക്കാറുണ്ട്” – അടുക്കളയുടെ ചുമതലയുള്ള ഫാ. മക്‌ബ്രൈഡ് പറഞ്ഞു. ലോക്ക് ഡൗൺ കാലത്ത് അടച്ചിടേണ്ടി വന്നെങ്കിലും ജൂലൈ മാസത്തിൽ പ്രത്യേക ആരോഗ്യസംരക്ഷണ സംവിധാനങ്ങളോടെ തുറന്നുപ്രവർത്തിക്കുവാൻ ആരംഭിച്ചു. ആഴ്ചയിൽ 400 -ഓളം പേർ ഇവിടെ എത്തിച്ചേരുന്നു. പകർച്ചവ്യാധിയുള്ള സമയങ്ങളിൽ ആവശ്യമുള്ളവർക്ക് സഹായമെത്തിക്കുവാൻ നാം ഒരു മൈൽ കൂടി കൂടുതൽ നടക്കുകയും ചിന്തിക്കുകയും വേണമെന്ന് ഫാ. മക്‌ബ്രൈഡ് പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.