കോവിഡ്-19: വിശുദ്ധനാടിന് നേരിടേണ്ടിവന്ന വെല്ലുവിളികളെ അതിജീവിക്കുന്ന വീഡിയോ സീരീസുമായി ഫ്രാൻസിസ്കൻ മിഷനറിമാർ

കോവിഡ്-19 നാൽ ലോകമെമ്പാടുമുള്ള ജനജീവിതം എല്ലാ രീതിയിലും തടസ്സപ്പെടുന്നുണ്ട്. എന്നാൽ വിശുദ്ധനാട്ടിലെ ജനങ്ങൾ മറ്റെവിടത്തെയുംകാൾ കൂടുതലായി ബുദ്ധിമുട്ട് നേരിടുന്നു എന്ന് അമേരിക്കൻ ഫ്രാൻസിസ്കൻ മിഷനറിമാർ പറയുന്നു. കാരണം ലോകമെമ്പാടുമുള്ള തീർത്ഥാടകർ വിശുദ്ധനാട് സന്ദർശിക്കാൻ എത്തിയിരുന്നു. എന്നാൽ പകർച്ചവ്യാധി ആരംഭിച്ചതിനു ശേഷം തീർത്ഥാടകർ എത്താത്തത് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കിയിരിക്കുകയാണ് ഇസ്രായേലിലെ ജനതയ്ക്ക്.

ഇസ്രായേൽ, ജോര്‍ദ്ദാന്‍, പാലസ്തീന എന്നിവിടങ്ങളിൽ നിരവധി തീർത്ഥാടകരായിരുന്നു ദിനംപ്രതി എത്തിയിരുന്നത്. അതിനാൽ തന്നെ അവിടെയുള്ള ജനത അത്തരം രീതിയിലുള്ള കച്ചവടങ്ങളും മറ്റ് ജീവിതോപാധികളുമായിരുന്നു കണ്ടെത്തിയിരുന്നത്. എങ്കിലും ഒരു ജനതയുടെ അതിജീവനത്തിന്റെ കഥ പറയുന്ന വീഡിയോ സീരീസ് പുറത്തിറക്കിയിരിക്കുകയാണ് ഫ്രാൻസികൻ മിഷനറിമാർ.

വിശുദ്ധനാട്ടിലെ തീർത്ഥാടനകേന്ദ്രങ്ങൾ കഴിഞ്ഞ 800 വര്‍ഷങ്ങളായി ഫ്രാൻസിസ്കൻ മിഷനറിമാരുടെ ഉത്തരവാദിത്വത്തിലാണ്. അതിനാൽ ഒരു നാടിന്റെ ഉയർച്ചതാഴ്ചയും സ്പന്ദനവും അവര്‍ക്ക് നന്നായിട്ടറിയാം. ക്രൈസ്തവ വിശ്വാസികൾ നേരിടുന്ന വെല്ലുവിളികള്‍ അവർ ഏറ്റെടുക്കാറുമുണ്ട്. അതിനാൽ മഹാമാരിയുടെ സമയത്ത് കുടുംബങ്ങളെ സാമ്പത്തികപ്രതിസന്ധി ഗുരുതരമായി ബാധിച്ചു. എങ്കിലും അവരെ വ്യത്യസ്തമായ രീതിയിൽ സഹായിച്ചുകൊണ്ടുള്ള ഉപജീവനമാര്‍ഗ്ഗമാണ് ഈ മിഷനറിമാർ കണ്ടെത്തിയിരിക്കുന്നത്. അതിനെക്കുറിച്ചുള്ള വീഡിയോ ആണ് പുറത്തിറക്കിയിരിക്കുന്നത്.

വരുംനാളുകളിൽ എല്ലാ കാര്യങ്ങൾക്കും വലിയ മാറ്റം പ്രതീക്ഷിക്കുന്നു എന്നാണ് ഇതിനെക്കുറിച്ച് വീഡിയോയിൽ പങ്കുവയ്ക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.