ഈശോ മാമ്മോദീസ സ്വീകരിച്ച പുണ്യസ്ഥലത്ത് 50 വർഷങ്ങൾക്കുശേഷം മടങ്ങിയെത്തി ഫ്രാൻസിസ്കൻ സന്യാസികൾ

54 വർഷത്തിനുശേഷം ഈശോ ജ്ഞാനസ്നാനം സ്വീകരിച്ച സ്ഥലത്ത് ഫ്രാൻസിസ്കൻ സന്യാസിമാർ വിശുദ്ധ കുർബാന അർപ്പിച്ചു. ഈശോയുടെ ജ്ഞാനസ്നാനത്തിന്റെ തിരുനാൾ സ്മരണ പുതുക്കിയ ദിനത്തിലാണ് സ്നാപകയോഹന്നാന്റെ നാമത്തിലുള്ള, ജോർദ്ദാൻ നദിക്കരയിലെ ദൈവാലയത്തിൽ വിശുദ്ധ കുർബാന അർപ്പണം നടന്നത്.

1632 മുതൽ 135 ഏക്കർ സ്ഥലം ഫ്രാൻസിസ്കൻ സന്യാസിമാരുടെ കീഴിലായിരുന്നു. എങ്കിലും 1967-ൽ ഇസ്രായേലും ജോർദ്ദാനും തമ്മിൽ യുദ്ധം തുടങ്ങിയപ്പോൾ നിർബന്ധിതമായി സന്യാസിമാർക്ക് പലായനം ചെയ്യേണ്ടിവന്നു. 2011-ൽ ഇസ്രായേൽ അധികൃതർ തീർത്ഥാടകർക്കായി സ്ഥലം വീണ്ടും തുറന്നെങ്കിലും 2018 മാർച്ചിൽ മാത്രമാണ് ഈ പ്രദേശത്തിന്റെ നിർമ്മാണം ആരംഭിച്ചത്. ആ വർഷം ഒക്ടോബറോടെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായിരുന്നു. 2020 ഒക്ടോബറിൽ, താക്കോലുകൾ ഫ്രാൻസിസ്കൻ സന്യാസികൾക്ക് തിരികെ നൽകി. തീർത്ഥാടകർക്കും വിശ്വാസികൾക്കുമായി ആവശ്യമായ പുനരുദ്ധാരണ പരിപാടികൾ നടത്തി.

ഇന്നലെ അർപ്പിച്ച വിശുദ്ധ കുർബാനയ്ക്കു മുൻപായി നടന്ന പ്രദക്ഷിണം വി. യോഹന്നാന്റെ നാമത്തിലുള്ള ഗ്രീക്ക് ഓർത്തഡോക്സ് ആശ്രമത്തിൽ നിന്നും ആരംഭിച്ചു. 50 വർഷത്തിലേറെയായി അടച്ചിട്ടിരുന്ന സൈറ്റിന്റെ കവാടങ്ങൾ ഹോളി ലാൻഡിന്റെ കസ്റ്റോസ് ഫാ. ഫ്രാൻസെസ്കോ പാറ്റൺ തുറന്നു. 1967 ജനുവരി 7-നാണ് ഇവിടെ അവസാനമായി ബലിയർപ്പിച്ചത്. അതിനു ശേഷം ഇന്നലെ ആണ് ബലിയർപ്പണം നടക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.