വിശുദ്ധ നാട്ടിൽ പാവപ്പെട്ടവർക്ക് താമസ സൗകര്യം ഒരുക്കി ഫ്രാൻസിസ്‌ക്കൻ വൈദികർ

ആയിരക്കണക്കിന് ദരിദ്രരായ ക്രിസ്ത്യാനികൾക്ക് ജന്മനാട് വിട്ടുപോകേണ്ടി വന്നേക്കാവുന്ന അവസ്ഥയില്‍ വിശുദ്ധ നാട്ടിലെ ഫ്രാന്‍സിസ്ക്കന്‍ വൈദികര്‍ അവര്‍ക്കായി താമസ സൗകര്യം ഒരുക്കുന്നു. കാരണം, അനേകര്‍ ഈ നാട് വിട്ട് ജോലിക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി വിദേശങ്ങളിലേക്ക് പോകുന്ന സാഹചര്യം ഇവിടെ ഏറി വരുകയാണ്.

1217-മുതല്‍ ഈ വൈദികര്‍ വിശുദ്ധ നാടിന്റെ കാവല്‍ക്കാരായി ഇവിടെ ശുശ്രൂഷ ചെയ്യുന്നുണ്ട്. ജറുസലേമിലെ ചർച്ച് ഓഫ് ഹോളി സെപൽച്ചർ ദേവാലയം, ബെത്‌ലഹേമിലെ നേറ്റിവിറ്റിയുടെ ബസിലിക്ക എന്നിവ ഉള്‍പ്പെടെ വിശുദ്ധ നാട്ടിലുടനീളമുള്ള 74 ഓളം ആരാധനാലയങ്ങളില്‍ ഇവർ സേവനം ചെയ്യുന്നു. ഒപ്പം കഴിഞ്ഞ നൂറു വർഷമായി പ്രാദേശിക ക്രിസ്ത്യാനികളുടെ സാന്നിധ്യം ഇവിടെ ഗണ്യമായി കുറഞ്ഞുവരുന്നു. ഈ ഒരു സാഹചര്യത്തിലാണ് അവര്‍ക്ക് താമസിക്കാന്‍ സൗകര്യം ഒരുക്കിക്കൊണ്ട് ഈ വൈദികര്‍ മുന്നിട്ടിറങ്ങുന്നത്.

ഗുണനിലവാരമുള്ള സ്കൂളുകൾ നൽകുന്നതിലൂടെയും സ്കോളർഷിപ്പുകൾക്ക് ധനസഹായം നൽകുന്നതിലൂടെയും ചെറുപ്പക്കാരായ ക്രിസ്ത്യാനികൾക്ക് അവരുടെ ജന്മദേശം വിട്ടുപോകാതെ തന്നെ അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഫ്രാൻസിസ്കൻ സന്യാസികൾ വിശുദ്ധ നാട്ടിൽ അവസരമൊരുക്കുന്നുണ്ട്.

വിശുദ്ധ നാട്ടിൽ ആവശ്യമുള്ള ക്രിസ്ത്യാനികൾക്ക് താമസസൗകര്യം നൽകുക എന്നതാണ് ഫ്രാൻസിസ്കൻ സന്യാസികളുടെ ഏറ്റവും നിർണായക പദ്ധതികളിൽ ഒന്ന്. ഇങ്ങനെയുള്ള സൗകര്യങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ട്  ജറുസലേമിലെ 582 -ലധികം വീടുകളിലും ബെത്‌ലഹേമിലെ 72 വീടുകളിലും 2,050 ഓളം ആളുകൾ താമസിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.