സിറിയയിലെ മുന്നൂറോളം കുടുംബങ്ങൾക്ക് താങ്ങായി ഫ്രാൻസിസ്കൻ സന്യാസികൾ

സിറിയയിൽ ജിഹാദികളുടെ നിയന്ത്രണത്തിൽ ഉള്ള സ്ഥലത്ത് കഴിയുന്ന ക്രൈസ്തവർക്ക് അഭയമായി രണ്ടു ഫ്രാൻസിസ്കൻ സന്യാസികൾ. പടിഞ്ഞാറൻ സിറിയയിലെ തുർക്കി അതിർത്തിയോട് ചേർന്നുള്ള ഇഡ്‌ലിബ് പ്രവിശ്യയിലെ ക്നെയ്, യാക്കോബി ഗ്രാമങ്ങളിലെ ക്രൈസ്തവർക്കിടയിൽ പ്രത്യാശയുടെ പ്രതീകമാകുന്ന ആ വൈദികരാണ് ഫാ. ലുവായും ഫാ. ഹന്നയും.

ക്നെയ്, യാക്കോബി ഗ്രാമങ്ങൾ ഇസ്ലാമിസ്റ്റുകളുടെ കീഴിൽ ആണ്. ഇസ്ലാമിക മതനിയമമായ ശരീഅത്ത് ഇവിടെ പ്രാബല്യത്തിൽ ഉണ്ട്. സ്ത്രീകൾ എപ്പോഴും ശിരോവസ്ത്രം ധരിക്കുവാൻ നിർബന്ധിതരാകുന്നു. ക്രിസ്ത്യൻ സ്വത്തുക്കൾ കണ്ടുകെട്ടുകയും കുരിശുകൾ പോലുള്ള ക്രിസ്ത്യൻ ചിഹ്നങ്ങൾ നശിപ്പിക്കുകയും ചെയ്യുന്നു. പതിവായി ക്രൈസ്തവർക്ക് നേരെ ആക്രമണങ്ങൾ നടക്കുന്ന ഈ നാട്ടിൽ വിശ്വാസികൾക്ക് ആശ്വാസം പകരുവാനാണ് തങ്ങൾ ഇവിടെ ആയിരിക്കുന്നത്. പ്രതിസന്ധികൾ ഏറെയുണ്ടെങ്കിലും ക്രൈസ്ത വിശ്വാസം ഈ നാട്ടിൽ നിന്നും തുടച്ചു നീക്കപ്പെടരുത്. ആ ഒരു ലക്ഷ്യത്തിനായിട്ടാണ് ഞങ്ങൾ ഇവിടെ ആയിരിക്കുന്നത്. വൈദികർ വെളിപ്പെടുത്തുന്നു.

300 ക്രിസ്ത്യൻ കുടുംബങ്ങൾ ആണ് ഇവിടെ ഉള്ളത്. ഇവർക്കായി ശുശ്രൂഷ ചെയ്യുന്ന ഫാ. ലുവായ്ക്ക് 40 വയസും ഫാ. ഹന്നയ്ക്ക് 67 വയസും ഉണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.