ഭ​​​​വ​​​​ന​​​ര​​​​ഹി​​​​ത​​​​രെ  സ​​​​ഹാ​​​​യി​​​​ക്കാ​​​​നു​​​​ള്ള പ​​​​ദ്ധ​​​​തി​​​​യുമായി ഫ്രാ​​​​ൻ​​​​സി​​​​സ്ക​​​​ൻ ക്ലാ​​​​രി​​​​സ്റ്റ് സ​​​​ന്യാ​​​​സി​​​നീ ​സ​​​​മൂ​​​​ഹം

കോ​​​ട്ട​​​യം: വാ​​​ഴ്ത്ത​​​പ്പെ​​​ട്ട ര​​​ക്ത​​​സാ​​​ക്ഷി​​​ സി​​​സ്റ്റ​​​ർ ​റാ​​​​ണി മ​​​​രി​​​​യ​​​യു​​​ടെ ഒാ​​​ർ​​​മ​​​യ്ക്കാ​​​യി പാ​​​വ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കാ​​​യി ഭ​​​​വ​​​​ന നി​​​​ർ​​​​മാ​​​ണ സ​​​​ഹാ​​​​യ പ​​​​ദ്ധ​​​​തിയുമായി കേ​​​​ര​​​​ള​​​​ത്തി​​​​ലെ ഫ്രാ​​​​ൻ​​​​സി​​​​സ്ക​​​​ൻ ക്ലാ​​​​രി​​​​സ്റ്റ് സ​​​​ന്യാ​​​​സി​​​നീ ​സ​​​​മൂ​​​​ഹം. റാ​​​​ണി മ​​​​രി​​​​യ​​​യു​​​​ടെ സാ​​​​മൂ​​​​ഹ്യ​​​​ദ​​​​ർ​​​​ശ​​​​ന പ്ര​​​​കാ​​​​രം സാ​​​​മൂ​​​​ഹ്യ​ വെ​​​​ല്ലു​​​​വി​​​​ളി​ നേ​​​​രി​​​​ടു​​​​ന്ന, ഭ​​​​വ​​​​ന​​​ര​​​​ഹി​​​​ത​​​​രാ​​​​യ സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ളെ സ​​​​ഹാ​​​​യി​​​​ക്കാ​​​​നു​​​​ള്ള പ​​​​ദ്ധ​​​​തി​​​​യാ​​​​ണി​​​​ത്. റാ​​​​ണി മ​​​​രി​​​​യ​​​യു​​​​ടെ ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ളി​​​​ൽ പ്ര​​​​ഥ​​​​മ​​​​സ്ഥാ​​​​നം ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നത് ദ​​​​ളി​​​​ത് സ​​​​ഹോ​​​​ദ​​​​ര​​​ങ്ങ​​​​ളു​​​​ടെ ഉ​​​​ന്ന​​​​മ​​​​ന​​​​ത്തി​​​​നാ​​​​യി​​​​രു​​​​ന്നു.

ജ​​​​ന​​​​റ​​​​ൽ ടീ​​​​മി​​​​ന്റെ​​​​യും പ്രൊ​​​​വി​​​​ൻ​​​​ഷ്യ​​​​ൽ സു​​​​പ്പീ​​​​രി​​​​യേ​​​​ഴ്സി​​​​ന്റെ​​​​യും യോ​​​​ഗ​​​​ത്തി​​​​ൽ ജ​​​​ന​​​​റ​​​​ൽ കൗ​​​​ണ്‍​സി​​​​ല​​​​ർ സി​​​സ്റ്റ​​​ർ ​ഷെ​​​​ഫി പ​​​​ദ്ധ​​​​തി​​​​യു​​​​ടെ വിവരങ്ങൾ  അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു. ഈ ​​​​പ​​​​ദ്ധ​​​​തി​​​​യി​​​​ൽ രൂ​​​​പ​​​​താ ​ത​​​​ല​​​​ത്തി​​​​ൽ അ​​​ർ​​​ഹ​​​രാ​​​യ​​​വ​​​ർ​​​ക്കു ഭ​​​​വ​​​​ന​​​​ത്തി​​​​ന് 1,75,000 ​രൂ​​​​പ വീ​​​​തം ല​​​​ഭി​​​​ക്കും. 2018 ൽ  ഈ ​​​​പ​​​​ദ്ധ​​​​തി ​​​​പൂ​​​​ർ​​​​ത്തീ​​​​ക​​​​രി​​​​ക്ക​​​​പ്പെടും. കേ​​​​ര​​​​ള​​​​ത്തി​​​​ലെ ക​​​​ത്തോ​​​​ലി​​​​ക്കാ രൂ​​​​പ​​​​ത​​​​ക​​​​ളി​​​​ലെ ഭ​​​​വ​​​​ന​ ര​​​​ഹി​​​​ത​​​​രാ​​​​യ ദ​​​​ലി​​​​ത് ക​​​​ത്തോ​​​​ലി​​​​ക്ക​​​​ർ​​​​ക്കാ​​​​ണ് ഈ ​​​​പ​​​​ദ്ധ​​​​തി​​​​യി​​​​ൽ​​​നി​​​​ന്നു സ​​​​ഹാ​​​​യം ല​​​​ഭി​​​​ക്കു​​​​ന്ന​​​​ത്.

അ​​​​ത​​​തു രൂ​​​​പ​​​​താ​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്നു കെ​​​സി​​​ബി​​​സി ക​​​​മ്മീ​​​​ഷ​​​​ൻ വഴി ന​​​​ൽ​​​​കി​​​​യി​​​​രി​​​​ക്കുന്ന ലി​​​​സ്റ്റു​​​​ക​​​​ളി​​​​ൽ​​​ നി​​​​ന്നാ​​​​ണ് ഗു​​​​ണ​​​​ഭോ​​​​ക്താ​​​​ക്ക​​​​ളെ തെ​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​ന്ന​​​​തെ​​​​ന്നു ചെ​​​​യ​​​​ർ​​​​മാ​​​​ൻ ബിഷപ് മാ​​​​ർ ജേ​​​​ക്ക​​​​ബ് മു​​​​രി​​​​ക്ക​​​​ൻ അ​​​​റി​​​​യി​​​​ച്ചു. കെ​​​സി​​​ബി​​​സി എ​​​​സ്‌​​​സി/​​​​എ​​​​സ്ടി/​​​​ബി​​​​സി ക​​​​മ്മീ​​​​ഷ​​​​ന്‍റെ ഭ​​​​വ​​​​ന​​​​ര​​​​ഹി​​​​ത​​​​രാ​​​​യ ദ​​​​ലി​​​​ത് ക​​​​ത്തോ​​​​ലി​​​​ക്ക​​​​ർ​​​ക്കാ​​​​യു​​​​ള്ള ഭ​​​​വ​​​​ന​​​​നി​​​​ർ​​​മാ​​​ണ പ​​​​ദ്ധ​​​​തി​​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചാ​​​ണ് ​എ​​​​ഫ് സി സി സ​​​​ന്യാ​​​​സി​​​നീ ​സ​​​​മൂ​​​​ഹം ഈ ​​​​പ​​​​ദ്ധ​​​​തി​ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.