ലാഭ വിഹിതമല്ല, വ്യക്തിയാണ് വിലപ്പെട്ടത് : ഫ്രാന്‍സിസ് പാപ്പ 

ഒരു സംരംഭകന്റെ ജോലിയുടെ യഥാർത്ഥ മൂല്യം അതിന്റെ ലാഭകരമായ അളവിനേക്കാൾ വളരെ അധികമാണ് എന്ന് പാപ്പ തന്റെ  പൊതുദര്‍ശനവേളയില്‍ പറഞ്ഞു. “സംരംഭകന്റെ ആദ്യ സമ്മാനം അവന്റെയോ അവളുടെയോ വ്യക്തിത്വം തന്നെയാണ്: നിങ്ങളുടെ പണം, പ്രധാനപ്പെട്ടതാണെങ്കിലും, വളരെ ചെറുതാണ്.  ആ വ്യക്തിയുടെ ദാനത്തോടൊപ്പം ചേർന്നില്ലെങ്കിൽ പണത്തിന് യഥാര്‍ത്ഥത്തില്‍ മൂല്യം ഇല്ല.” പാപ്പ ഓർമിപ്പിച്ചു.

ഗർഭച്ഛിദ്രം, ദയാവധം എന്നിവയേയും പാപ്പ അപലപിച്ചു. “ഗർഭാവസ്ഥയിൽ തടസ്സം നേരിടുന്ന കുട്ടികൾക്കായും  ജീവിതത്തിന്റെ അവസാനഭാഗത്തുള്ള ആളുകൾക്കായും നമുക്ക് ഒരുമിച്ച് പ്രാർഥിക്കാം, ഓരോ ജീവിതവും  വിശുദ്ധവും വിലപ്പെട്ടതുമാണ്.” പാപ്പ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.