ഇന്ത്യയോടുള്ള സ്‌നേഹം തുറന്ന് കാണിച്ച് ഫ്രാൻസിസ് പാപ്പ

ബം​​​ഗ്ലാ​​​ദേ​​​ശ് സ​​​ന്ദ​​​ര്‍ശ​​​ന​​​ത്തി​​​നാ​​​യി റോ​​​മി​​​ല്‍നി​​​ന്നു​​​ള്ള വി​​​മാ​​​ന​​​യാ​​​ത്ര​​​യ്ക്കിടയില്‍ ഫ്രാ​​​ന്‍സി​​​സ് മാ​​​ര്‍പാ​​​പ്പ ഇന്ത്യയോടുള്ള സ്‌നേഹം തുറന്ന് പറഞ്ഞു. ‘ഐ ​​​ല​​​വ് ഇ​​ന്ത്യ’ എന്ന് യാത്രക്കിടയിൽ പാപ്പ പറഞ്ഞു. മാ​​​ര്‍പാ​​​പ്പ​​​യു​​​ടെ ഇ​​​ന്ത്യ​​​യെ സ്നേ​​​ഹി​​​ക്കു​​​ന്നു എ​​​ന്ന വാ​​​ക്കു​​​കൾ ​​​ദക്ഷി​​​ണേ​​​ഷ്യ​​​യി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര​​​യി​​​ല്‍ ഇ​​​ന്ത്യ ഉ​​​ള്‍പ്പെ​​​ടാ​​​തെ പോ​​​യ​​​തി​​​ന്റെ സൂചനകൾ നൽകുന്നതായിരുന്നു.

ഈ ​​​വ​​​ര്‍ഷം  ഇ​​​ന്ത്യ സ​​​ന്ദ​​​ര്‍ശി​​​ക്കാ​​​നു​​​ള​​​ള ത​​​ന്‍റെ ആ​​​ഗ്ര​​​ഹം മാർപാപ്പ നേ​​​ര​​​ത്തേ പ​​​ര​​​സ്യ​​​മാ​​​യി അറിയിച്ചിരുന്നു. എന്നിട്ടും  ഇ​​​ന്ത്യ​​​യി​​​ലെ സ​​​ര്‍ക്കാ​​​ര്‍ മുൻകൈ എടുക്കാത്തതുമൂലമാണ് പാപ്പയുടെ സന്ദർശനം വൈകുന്നത്. ലോ​​​കം മു​​​ഴു​​​വ​​​ന്‍ ജാ​​​തി, മ​​​ത ഭേ​​​ദ​​​മി​​​ല്ലാ​​​തെ ബ​​​ഹു​​​മാ​​​നി​​​ക്കു​​​ക​​​യും ആ​​​ദ​​രി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന ഫ്രാ​​​ന്‍സി​​​സ് മാ​​​ര്‍പാ​​​പ്പ​​​യെ വ​​​ര​​​വേ​​​ല്‍ക്കാ​​​ന്‍ താ​​​ത്പ​​​ര്യ​​​ക്കു​​​റ​​​വ് കാ​​​ട്ടി​​​യ ഏ​​​ക രാ​​​ജ്യം ഇ​​​ന്ത്യ​​​യാ​​​കു​​​മെന്നാണ് ജ​​​ര്‍മ​​​ന്‍കാ​​​ര​​​നായ മു​​​തി​​​ര്‍ന്ന പ​​​ത്ര​​​പ്ര​​​വ​​​ര്‍ത്ത​​​ക​​​ൻ റോ​​​ള​​​ണ്ട് പറഞ്ഞത്.

ഇ​​​ന്ത്യ​​​യി​​​ലും ബം​​​ഗ്ലാ​​​ദേ​​​ശി​​​ലും 2017ല്‍ ​​​സ​​​ന്ദ​​​ര്‍ശ​​​നം ന​​​ട​​​ത്താ​​​നാ​​​യി​​​രു​​​ന്നു പാ​​​പ്പയുടെ ക​​​ഴി​​​ഞ്ഞ വ​​​ര്‍ഷ​​​ത്തെ പ്ര​​​ഖ്യാ​​​പി​​​ത പ​​​രി​​​പാ​​​ടി. ഇ​​​ന്ത്യാ സ​​​ന്ദ​​​ര്‍ശ​​​നം ഏ​​​താ​​​ണ്ട് തീ​​​ര്‍ച്ച​​​യാ​​​ണെ​​​ന്നു വ​​​രെ മാ​​​ര്‍പാ​​​പ്പ ത​​​ന്നെ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍ത്തകരോട് പ​​​റ​​​യു​​​ക​​​യും ചെ​​​യ്ത​​​താ​​​ണ്. എ​​​ന്നാ​​​ല്‍ യു​​​പി, ഗു​​​ജ​​​റാ​​​ത്ത് നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളു​​​ടെ പേരിൽ  സ​​​ന്ദ​​​ര്‍ശ​​​നം കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​ര്‍ വൈ​​​കി​​​പ്പി​​​ച്ച​​​ത് ഇന്ത്യയിൽ മാത്രമല്ല  വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍ പോ​​​ലും പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ന് കാ​​​ര​​​ണ​​​മാ​​​യി​​​രി​​​ക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.