ഫ്രാന്‍സിസ് പാപ്പ ഇന്ത്യയിലേക്ക്

വത്തിക്കാന്‍: ഭാരതം സന്ദര്‍ശിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ. എന്നാല്‍ എന്നാണ് പാപ്പ എത്തുന്നതെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ദി സൈറ്റ് (Die Zeit) ജര്‍മ്മന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പാപ്പ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യ മാത്രമല്ല, സൗത്ത് സുഡാന്‍, കൊളംബിയ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളും പാപ്പ സന്ദര്‍ശിക്കും. മാര്‍പാപ്പയുടെ കൊളംബിയയില്‍ സന്ദര്‍ശനം സെപ്റ്റംബര്‍ 6 മുതല്‍ 11 വരെയാണ്.

ജോര്‍ജിയയിലെ തന്റെ അപ്പസ്‌ത്തോലിക സന്ദര്‍ശനത്തിന് ശേഷവും ഇതേ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. 1964- ല്‍ മുംബൈ ദിവ്യകാരുണ്യ കോണ്‍ഗ്രസ് വേളയില്‍ പോള്‍ ആറാമന്‍ മാര്‍പാപ്പയും 1986- ലും  1999-ലും വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും ഭാരത സന്ദര്‍ശനത്തിനായി എത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.