സുഖപ്പെടുത്താന്‍ അവിടുന്ന് തയ്യാറാണ് – ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍: സുഖപ്പെടാന്‍ ആഗ്രഹിക്കുന്നോ എന്ന ചോദ്യം ക്രിസ്തു നമ്മള്‍ ഓരോരുത്തരോടും ചോദിക്കുന്നുണ്ടെന്ന് ഫ്രാന്‍സിസ് പാപ്പ. തളര്‍വാതരോഗിയെ ബത്സെയ്ഥാ കുളക്കരയിലെ തളര്‍വാത രോഗിയെ സുഖപ്പെടുത്തുന്ന സംഭവത്തെക്കുറിച്ച് അടിസ്ഥാനമാക്കിയാണ് പാപ്പ ദിവ്യബലിയില്‍ സന്ദേശം നല്‍കിയത്.  38 വര്‍ഷമാണ് തളര്‍വാതരോഗിയായി അയാള്‍ ആ കുളക്കരയിലുണ്ടായിരുന്നത്.

യേശുവിന്റെ ചോദ്യത്തിന് നാം നല്‍കുന്ന ഉത്തരം തളര്‍വാത രോഗി നല്‍കുന്ന അതേ ഉത്തരം തന്നെയാണെന്ന് പാപ്പ ഓര്‍മ്മപ്പെടത്തുന്നുണ്ട്. താന്‍ ഇറങ്ങാന്‍ തയ്യാറെടുക്കുമ്പോഴേയ്ക്കും മറ്റാരെങ്കിലും അവിടെ ഇറങ്ങിക്കഴിഞ്ഞിരിക്കും എന്ന ഉത്തരം. നീര്‍ച്ചാലിനരികെ നില്‍ക്കുന്ന വൃക്ഷം പോലെ ആയിരുന്നിട്ടും വരണ്ട വേരുകള്‍ ഉണ്ടായിരുന്നവനാണ് അവന്‍. ജലത്തിലേക്ക് എത്തിപ്പെടാന്‍ അവന് സാധിക്കുമായിരുന്നു. എന്നിട്ടും അവനത് ചെയ്തില്ല. നിഷ്‌ക്രിയത്വത്തിന്റെ മനോഭാവമായിരുന്നു അവന്.

ഈ മനോഭാവം, നിഷ്‌ക്രിയത്വത്തിന്റെ ഈ ഭാവം, ഏറ്റവും മോശമായ ഒരു പാപമാണെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു. അലസതയുടേതാണ് ഈ മനോഭാവം. ചിലര്‍ക്കതു ശീലമായിക്കഴിഞ്ഞു. ജീവന്റെ ഉറവയിലേക്കു വരുവാനുള്ള കര്‍ത്താവിന്റെ ക്ഷണം സ്വീകരിച്ചുകൊണ്ട് രക്ഷയുടെ ആനന്ദം അറിയുക എന്നതാണ് പ്രധാനം. ഈ ആഹ്വാനവുമായാണ് പാപ്പാ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെ  സന്ദേശം അവസാനിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.