ക്യാന്‍സര്‍ ബാധിതരായ കുഞ്ഞുങ്ങള്‍ക്ക് ആശ്വാസവുമായി ഫ്രാന്‍സിസ് പാപ്പാ 

ക്യാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്ക് ആശ്വാസം പകര്‍ന്നും അവര്‍ക്ക് ധൈര്യം നല്‍കിയും ഫ്രാന്‍സിസ് പാപ്പാ. പാപ്പായുടെ ജനറല്‍ ഓഡിയന്‍സില്‍ പങ്കെടുക്കാന്‍ പോളണ്ടിലെ ക്യാന്‍സര്‍ സെന്ററില്‍ നിന്നെത്തിയ ഒരു ഡസനോളം കുട്ടികളുമായാണ് ഫ്രാന്‍സിസ് പാപ്പാ കൂടിക്കാഴ്ച നടത്തിയത്.

ഈ രോഗത്തെ അതിജീവിക്കാന്‍ കഴിയാത്ത വലിയ ഒരു പ്രശ്‌നമായി നിങ്ങള്‍ കരുതണ്ട. ഭയപ്പെടാതെ മുന്നോട്ട് പോകുവാന്‍ നിങ്ങള്‍ക്ക് കഴിയണം. വിജയം എന്നത് ഓരോരുത്തരിലും ഓരോ തരത്തിലാണ് കാണപ്പെടുന്നത്. എന്നാല്‍ വിജയിക്കാനുള്ള നമ്മുടെ ആഗ്രഹത്തെ കീഴ്‌പ്പെടുത്തുന്ന ചിന്തകള്‍ക്ക് അടിപ്പെടരുത്. പാപ്പാ കുട്ടികളെ ഓര്‍മിപ്പിച്ചു. നമ്മുടെ ജീവിതയാത്രയില്‍ നമ്മെ സഹായിക്കുവാന്‍ ധാരാളം സുഹൃത്തുക്കള്‍ ഉണ്ട്. പ്രത്യേകിച്ച് നമ്മുടെ കാവല്‍മാലാഖമാര്‍. അവരെ ഒക്കെ നമുക്ക് ഓര്‍ക്കാം.

നമ്മുടെ ജീവിതത്തില്‍ നമുക്ക് കൂട്ടായി ഒരു കാവല്‍മാലാഖ ഉണ്ട്. ആ മാലാഖയോടു പതിവായി സംസാരിക്കുന്ന ശീലം നമുക്ക് വളര്‍ത്തിയെടുക്കാം. കാരണം ആ സംഭാഷണം നമ്മെ സംരക്ഷിക്കുകയും പ്രചോദിപ്പിക്കുകയും ജീവിതത്തെ നേരിടുവാനുള്ള ധൈര്യം നല്‍കുകയും ചെയ്യും. പാപ്പാ കുട്ടികളോട് പറഞ്ഞു. പാപ്പാ കുട്ടികള്‍ക്കായി പ്രാര്‍ത്ഥിക്കുകയും അവരെ അനുഗ്രഹിക്കുകയും ചെയ്തതിനു ശേഷമാണ് മടങ്ങിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.