മെയ് മാസം ഫ്രാന്‍സിസ് പാപ്പാ ബാള്‍ക്കന്‍ നാടുകളിലേയ്ക്ക്

ബാള്‍ക്കന്‍ നാടുകളായ ബള്‍ഗേറിയ, മാര്‍സിഡോണിയ തുടങ്ങിയവ മെയ് മാസം പാപ്പാ സന്ദര്‍ശിക്കും. മെയ് മാസം 5 മുതല്‍ 7 വരെയാണ് പാപ്പാ ഈ നാടുകളില്‍ സന്ദര്‍ശനം നടത്തുന്നത്. പാപ്പായുടെ സന്ദര്‍ശനം സംബന്ധിച്ച വിവരങ്ങള്‍ വത്തിക്കാന്‍ ഔദ്യോഗികമായി പുറത്തുവിട്ടു.

മെയ് അഞ്ചാം തീയതി രാവിലെ ഏഴുമണിക്ക് റോമില്‍ നിന്നും പുറപ്പെടുന്ന പാപ്പാ പത്തു മണിയോടെ ബള്‍ഗേറിയയില്‍ എത്തും. തുടര്‍ന്ന് ബള്‍ഗേറിയന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തും. സന്ദര്‍ശനവേളയില്‍ വിശുദ്ധ മെതോഡിയസിന്റെയും സിറിളിന്റെയും സിംഹാസനത്തിനു മുന്നില്‍ പ്രാര്‍ത്ഥിക്കും. 4:45-ന് ബട്ടന്‍ബര്‍ഗ് സ്‌ക്വയറില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.

ആറാം തീയതി സ്വകാര്യ അഭയാര്‍ത്ഥിക്യാമ്പില്‍ സന്ദര്‍ശനം നടത്തുന്ന പാപ്പാ അഭയാര്‍ത്ഥികളോട് സംസാരിക്കും. ഏഴാം തീയതി 11.30-ന് മാര്‍സിഡോണിയ സ്‌ക്വയറില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. മറ്റ് സന്ദര്‍ശന പരിപാടികള്‍ക്കു ശേഷം ഏഴാം തീയതി വൈകിട്ട് റോമില്‍ തിരികെയെത്തും.