ലോകത്ത് സമാധാനവും സാഹോദര്യവും പുലരണം: ക്രിസ്തുമസ് ദിനത്തില്‍ തന്റെ ആഗ്രഹം അറിയിച്ച് ഫ്രാന്‍സിസ് പാപ്പാ

ക്രിസ്തുമസ് ദിനത്തില്‍ ലോകസമാധാനത്തിനായി പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പാ. സിറിയ, യമന്‍, വെനിസ്വേല, നിക്കരാഗ്വ എന്നിവിടങ്ങളില്‍ സമാധാനവും സാഹോദര്യവും നിറയട്ടെ എന്ന് പാപ്പാ ആശംസിച്ചു.

രക്ഷകന്റെ ജനനം മുതല്‍ നമുക്ക് സമാധാനവും ആശ്വാസവും ലഭിക്കട്ടെ. നാം എല്ലാവരും സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ സ്‌നേഹത്തിന് കീഴിലാണ്. അതിനാല്‍ തന്നെ എല്ലാവരെയും സഹോദരീ-സഹോദരന്മാരായി കണക്കാക്കി സ്‌നേഹത്തോടെ ജീവിക്കേണ്ടവരാണ് നാം എന്ന തിരിച്ചറിവ് ഉണ്ടാകണം. പാപ്പാ ക്രിസ്തുമസ് സന്ദേശത്തില്‍ പറഞ്ഞു.

ഈശോയുടെ ജനനം, രക്ഷ കടന്നു വരുന്നത്, സ്‌നേഹത്തിലൂടെയും പരസ്പരമുള്ള ബഹുമാനത്തിലൂടെയും അംഗീകരിക്കലിലൂടെയും ആണെന്ന സന്ദേശവും പകരുന്നു. ക്രിസ്തുമസിന്റെ ഈ സന്ദേശം ലോകം മുഴുവനും ഉള്ള പല വിഭാഗത്തില്‍ പെട്ട ആളുകളോടും പങ്കുവയ്ക്കുവാന്‍ നമുക്ക് കഴിയണം-പാപ്പാ ഓര്‍മിപ്പിച്ചു. ഒപ്പം സാഹോദര്യവും സമാധാനവും പുലരുന്നതിനുള്ള ഉപകരണങ്ങളായി പ്രവര്‍ത്തിക്കുവാന്‍ വിശ്വാസികളോട് അദ്ദേഹം ആഹ്വാനം ചെയ്യുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.