വത്തിക്കാൻ മാധ്യമ വിഭാഗത്തിൽ നിന്ന് ഫാ. വില്യം നെല്ലിക്കൽ ഇന്ന് വിരമിക്കും

ഫാ. വില്യം നെല്ലിക്കല്‍

വത്തിക്കാൻ മലയാളം റേഡിയോ, വാർത്താ വിഭാഗങ്ങളുടെ ചുമതല വഹിച്ചുകൊണ്ടിരുന്ന ഫാ. വില്യം നെല്ലിക്കാൻ ഇന്ന് വിരമിക്കും. പന്ത്രണ്ടു വർഷങ്ങൾ നീണ്ട സേവനത്തിനു ശേഷം ആണ് അദ്ദേഹം തന്റെ ജോലിയിൽ നിന്നും വിരമിക്കുന്നത്. ശേഷം വരാപ്പുഴ അതിരൂപതയിൽ ശുശ്രൂഷ തുടരും.

നൂതന സംഗീതാവിഷ്കാരങ്ങളിലൂടെയും ശബ്ദരേഖകളിലൂടെയും വത്തിക്കാൻ റേഡിയോയുടെ മലയാളം വാർത്താ വിഭാഗത്തിന് സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധേയമായ ഒരു സ്ഥാനം നൽകുന്നതിൽ നിർണ്ണായകമായ പങ്കുവഹിച്ച വ്യക്തിയാണ് ഫാ. നെല്ലിക്കൽ. കെസിബിസി മാധ്യമ കമ്മീഷൻ സെക്രട്ടറി, കൊച്ചിൻ സിഎസി ഡയറക്ടർ എന്നീ നിലകളിൽ അദ്ദേഹം സേവനം ചെയ്തിരുന്നു. 2009 മുതൽ ആണ് വത്തിക്കാൻ വാർത്താ വിഭാഗത്തിൽ അദ്ദേഹം തന്റെ സേവനം ആരംഭിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.