ഫാ. സ്റ്റാൻ സ്വാമി തടവിലായിട്ട് 100 ദിവസം പിന്നിടുന്നു

മാവോയിസ്റ്റ് ബന്ധം ആരോപിച്ചു ദേശീയ അന്വേഷണ ഏജൻസി അറസ്റ്റു ചെയ്ത വയോധികനായ ജെസ്യൂട്ട് വൈദികൻ ഫാ. സ്റ്റാൻ സ്വാമി മുംബൈയിലെ തലോജ സെൻട്രൽ ജയിലിൽ നൂറു ദിവസം തടവു പിന്നിടുന്നു. ഇതുവരെയും മോചനം സാധ്യമായിട്ടില്ല. പാർക്കിൻസണ്സ്ജ രോഗബാധിതനും ക്ഷീണിതനുമായിട്ടും 83 വയസു കഴിഞ്ഞ ഫാ. സ്റ്റാൻ സ്വാമിയുടെ പരാതികളെല്ലാം സഹതടവുകാരുടെ ദയനീയവസ്ഥയെക്കുറിച്ചു മാത്രം.

കേരളത്തിൽ ജനിച്ചു വളർന്ന ഫാ. സ്റ്റാൻ സ്വാമി അഞ്ചു പതിറ്റാണ്ടായി ജാർഖണ്ഡിലെ ആദിവാസികളുടെ ക്ഷേമത്തിന് വേണ്ടിയും മനുഷ്യാവകാശങ്ങൾക്കു വേണ്ടിയും ശബ്ദമുയർത്തികൊണ്ടിരിക്കുന്ന വ്യക്തിയാണ്. ഓപ്പറേഷൻ ഗ്രീൻ ഹണ്ട് അടക്കം മാവോയിസ്റ്റുകളെ സായുധമായി നേരിടുന്ന നടപടികൾക്കെതിരെ അദ്ദേഹം മുന്നോട്ടുവന്നിരുന്നു. പാർക്കിൻസൺ രോഗിയായതിനാൽ ജയിലിൽ പലതവണ വീണുവെന്നും രണ്ടുതവണ ഹെർണിയയ്ക്കു ശസ്ത്രക്രിയ ചെയ്യേണ്ടിവന്നുവെന്നും സ്റ്റാൻ സ്വാമി നേരത്തെ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നുവെങ്കിലും കോടതി ഇതുവരെ അനുകൂല നടപടിയെടുത്തിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.